For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തകര്‍ന്നടിഞ്ഞ് ശ്രീലങ്ക; കൊളംബോ ടെസ്റ്റില്‍ കിവീസിന് ഇന്നിങ്‌സ് ജയം

New Zealand Thrash Sri Lanka by Innings and 65 Runs to Level Series

കൊളംബോ: ഫാസ്റ്റ് ബൗളര്‍മാരുടെ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് തകര്‍പ്പന്‍ ജയം.ഇന്നിങ്‌സിനും 65 റണ്‍സിനുമാണ് സന്ദര്‍ശകരായ ന്യൂസീലന്‍ഡ് വിജയിച്ചത്. ന്യൂസീലന്‍ഡ് നേടിയ 187 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ക്ഷീണത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ശ്രീലങ്ക 122 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.രണ്ട് വിക്കറ്റ് വീതം പങ്കിട്ട ട്രന്റ് ബോള്‍ട്ട്,ടിം സൗത്തി,അജാസ് പട്ടേല്‍,സമര്‍വില്ലി എന്നിവരാണ് ന്യൂസീലന്‍ഡിന് ആവേശ ജയമൊരുക്കിയത്.

ലീഡ് വഴങ്ങിയ ക്ഷീണത്തിലിറങ്ങിയ ലങ്കന്‍ നിരയില്‍ നിരോഷന്‍ ഡിക്വെല്ലയ്ക്ക് (51) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.കുശാല്‍ മെന്‍ഡിസ് (20),ദിമുത് കരുണരത്‌ന (21) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.ഓപ്പണിങില്‍ നിന്ന് മധ്യനിരയിലേക്ക് കരുണരത്‌ന മാറിയത് ടീമിനെ പ്രതികൂലമായി ബാധിച്ചു. ഓപ്പണര്‍മാരായി ഇറങ്ങിയ ലഹിരു തിരുമനെയും കുശാല്‍ പെരേരയും പൂജ്യത്തിനാണ് പുറത്തായത്.ഏഞ്ചലോ മാത്യൂസ് (7),ധനഞ്ജയ് ഡി സില്‍വ (1) എന്നിവര്‍ നിരാശപ്പെടുത്തി.

srilankavsnewzealand

നേരത്തെ വാല്‍ട്ടിങിന്റെയും (105),ടോം ലാദത്തിന്റെയും (154) സെഞ്ച്വറിക്കരുത്തിലാണ് ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 431 റണ്‍സ് നേടിയത്.കോളിന്‍ ഡി ഗ്രാന്റ്‌ഹോമിന്റെ (83) അതിവേഗ അര്‍ധ സെഞ്ച്വറിയും ടീമിന് കരുത്തായി.ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ്244 റണ്‍സില്‍ അവസാനിച്ചിരുന്നു. ടോം ലാദമാണ് കളിയിലെ താരം. ആദ്യ ടെസ്റ്റില്‍ ജയം ശ്രീലങ്കയ്ക്കായിരുന്നു.

Story first published: Monday, August 26, 2019, 17:25 [IST]
Other articles published on Aug 26, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+