പാക് ബാറ്റിങ് ദുരന്തം... 100 പോലും തികച്ചില്ല!! പരമ്പര കൊത്തിയെടുത്ത് കിവികള്‍
ഡ്യുനെഡിന്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തില്‍ പാകിസ്താന് നാണംകെട്ട തോല്‍വി. 183 റണ്‍സിന്റെ ഏകപക്ഷീയമായ വിജമാണ് കിവികള്‍ കൊത്തിയെടുത്തത്. 100 റണ്‍സ് പോലും തികയ്ക്കാനാവാതെയാണ് പാക് പട കൂടാരം കയറിയത.് ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ കിവീസ് 3-0ന്റെ അഭേദ്യമായ ലീഡ് കരസ്ഥമാക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ 257 റണ്‍സില്‍ പുറത്താക്കിയപ്പോള്‍ പാകിസ്താന് വിജയപ്രതീക്ഷയുണ്ടായിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (73), റോസ് ടെയ്‌ലര്‍ (52), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (45), ടോം ലാതം (35) എന്നിവരാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. ഹസന്‍ അലിയും റമുന്‍ റയീസും പാകിസ്താനു വേണ്ടി മൂന്നു വിക്കറ്റ് വീതം പിഴുതു.

മറുപടിയില്‍ കിവികളുടെ പേസാക്രമണത്തിനു മുന്നില്‍ പാകിസ്താന്‍ തകര്‍ന്നടിയുകയായിരുന്നു. 27.2 ഓവറില്‍ കേവലം 74 റണ്‍സിന് പാകിസ്താന്‍ കൂടാരത്തില്‍ തിരിച്ചെത്തി. പാക് നിരയില്‍ ഒരാള്‍ക്കു പോലും 20 റണ്‍സ് തികയ്ക്കാനായില്ല. 16 റണ്‍സെടുത്ത ബൗളര്‍ റയീസാണ് പാകിസ്താന്റെ ടോപ്‌സ്‌കോററര്‍. ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് 14 റണ്‍സ് നേടി. അഞ്ചു വിക്കറ്റ് പിഴുത പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് പാകിസ്താന്റെ അന്തകനായത്. 7.2 ഓവറില്‍ ഒരു മെയ്ഡനടക്കം 17 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ബോള്‍ട്ടിന്റെ സംഹാരതാണ്ഡവം. ബോള്‍ട്ട് തന്നെയാ് കളിയിലെ താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications