Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: ലാതമിന് ഡബിള്‍ സെഞ്ച്വറി, പിടിമുറുക്കി കിവീസ്... ലങ്ക പതറുന്നു

വെല്ലിങ്ടണ്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന്റെ ആധിപത്യം. ലങ്കയുടെ ഒന്നാമിന്നിങ്‌സ് 282 റണ്‍സില്‍ അവസാനിപ്പിച്ച കിവീസ് മറുപടിയില്‍ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. 578 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ വാരിക്കൂട്ടിയത്. ഓപ്പണര്‍ ടോം ലാതമിന്റെ (264*) അപരാജിത ഡബിള്‍ സെഞ്ച്വറിയാണ് കിവീസിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 489 പന്തില്‍ 21 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ലാതമിന്റെ ഇന്നിങ്‌സ്.

1

ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (91), റോസ് ടെയ്‌ലര്‍ (50), ഹെന്‍ റി നിക്കോള്‍സ് (50), കോളിന്‍ ഡി ഗ്രാന്‍ഡോം (49) എന്നിവരും മികച്ച പ്രകടനം നടത്തി. 296 റണ്‍സിന്റെ ആധികാരിക ലീഡാണ് ഒന്നാമിന്നിങ്‌സില്‍ കിവീസിന് ലഭിച്ചത്. രണ്ടാമിന്നിങ്‌സില്‍ ബാറ്റിങാരംഭിച്ച ലങ്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നിന് 20 റണ്‍സെന്ന പരിതാപകരമായ സ്ഥിതിയിലാണ്. നാലാം ദിനം തന്നെ ലങ്കയുടെ കഥ കഴിച്ച് ജയം വരുതിയിലാക്കാനായിരിക്കും ന്യൂസിലാന്‍ഡിന്റെ ശ്രമം.

ഓപ്പണര്‍മാരായ ധനുഷ്‌ക ഗുണതിലക (3), ദിമുത് കരുണരത്‌നെ (10), ധനഞ്ജയ ഡിസില്‍വ (0) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്കു നഷ്ടമായത്. ടിം സോത്തി രണ്ടു വിക്കറ്റെടുത്തപ്പോള്‍ ട്രെന്റ് ബോള്‍ട്ടിന് ഒരു വിക്കറ്റ് ലഭിച്ചു. ഏഴു വിക്കറ്റ് ശേഷിക്കെ കിവീസിനൊപ്പമെത്താന്‍ ലങ്കയ്ക്കു ഇനിയും 276 റണ്‍സ് കൂടി വേണം.

Story first published: Monday, December 17, 2018, 17:13 [IST]
Other articles published on Dec 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+