വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: പട നയിച്ച് വില്ല്യംസണ്‍, മിന്നും സെഞ്ച്വറി... ദക്ഷിണാഫ്രിക്കയെ ന്യൂസിലാന്‍ഡ് തകര്‍ത്തു

ജയത്തോടെ കിവീസ് പോയിന്റ് പട്ടികയില്‍ തലപ്പത്ത് തിരിച്ചെത്തി

By Manu

1
43668
പട നയിച്ച് വില്ല്യംസണ്‍, കിവിസിന് തകർപ്പൻ ജയം | Oneindia Malayalam

ബെര്‍മിങ്ഹാം: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ അപരാജിത കുതിപ്പ് തുടരുന്നു. 25ാം മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ നാലു വിക്കറ്റിനാണ് കിവീസ് കെട്ടുകെട്ടിച്ചത്. ഈ വിജയത്തോടെ ന്യൂസിലാന്‍ഡ് പോയിന്റ് പട്ടികയില്‍ തലപ്പത്ത് തിരിച്ചെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിക്കുകയും ചെയ്തു.

will

പിച്ചിലെ ഈര്‍പ്പം കാരണം 49 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ദക്ഷിണാഫ്രിക്ക 241 റണ്‍സാണ് നേടിയത്. മറുപടിയില്‍ ക്യാപ്റ്റന്‍ ഉജ്ജ്വല സെഞ്ച്വറിയുമായി കെയ്ന്‍ വില്ല്യംസണ്‍ (106*) മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ മൂന്നു പന്തും നാലു വിക്കറ്റും ശേഷിക്കെ ന്യൂസിലാന്‍ഡ് ലക്ഷ്യത്തിലെത്തി. 138 പന്തില്‍ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്.

കോളിന്‍ ഡി ഗ്രാന്‍ഡോമാണ് (60) മറ്റൊരു പ്രധാന സ്‌കോറര്‍. 47 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും താരം നേടി. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 91 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് കിവികള്‍ക്കു കരുത്തായത്. മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് (35) മറ്റൊരു പ്രധാന സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ക്രിസ് മോറിസ് മൂന്നു വിക്കറ്റ് വീഴ്ത്തി.

sa

നേരത്തേ ആറു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക 49 ഓവറില്‍ 241 റണ്‍സെടുത്തത്. ടോസിനു ശേഷം കിവികള്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് അയക്കുകയായിരുന്നു. റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (67*), ഹാഷിം അംല (55) എന്നിവരുടെ ഫിഫ്റ്റികളാണ് ദക്ഷിണാഫ്രിക്കയെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 64 പന്തില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കമാണ് ഡ്യുസെന്‍ ടീമിന്റെ അമരക്കാരനായത്. 83 പന്തില്‍ നാലു ബൗണ്ടറികളടങ്ങിയതായിരുന്നു അംലയുടെ ഇന്നിങ്‌സ്. എയ്ഡന്‍ മര്‍ക്രാം (38), ഡേവിഡ് മില്ലര്‍ (36), നായകന്‍ ഫഫ് ഡുപ്ലെസി (23) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ക്വിന്റണ്‍ ഡികോക്ക് (5) നിരാശപ്പെടുത്തി. അച്ചടക്കമുള്ള ബൗളിങിലൂടെയാണ് കിവീസ് ദക്ഷിണാഫ്രിക്കയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും പിടിച്ചുനിര്‍ത്തിയത്.

കളിയുടെ ഒരു ഘട്ടത്തിലും ദക്ഷിണാഫ്രിക്കയുടെ റണ്‍റേറ്റ് അഞ്ചിനു മുകളില്‍ പോവാന്‍ ന്യൂസിലാന്‍ഡ് അനുവദിച്ചില്ല. മൂന്നു വിക്കറ്റെടുത്ത ലോക്കി ഫെര്‍ഗൂസനാണ് കിവി ബൗളിങ് നിരയില്‍ തിളങ്ങിയത്.

Jun 19, 2019, 11:10 pm IST

ന്യൂസിലാന്‍ഡ് കരുത്താര്‍ജിക്കവെ അഞ്ചാം വിക്കറ്റ് പിഴുത് ദക്ഷിണാഫ്രിക്ക കളിയിലേക്കു തിരിച്ചുവന്നു. ജെയിംസ് നീഷാമാണ് (23) പുറത്തായത്. 34 ഓവറില്‍ കിവീസ് അഞ്ചിന് 148, വില്ല്യംസണ്‍ (65*), ഗ്രാന്‍ഡോം (9*)

Jun 19, 2019, 10:13 pm IST

ഒന്നിന് 71 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് ഒമ്പത് റണ്‍സെടുക്കുന്നതിനിടെ കിവീസിന്റെ മൂന്നു വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്ക വീഴ്ത്തിയത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 35 റണ്‍സിന് പുറത്തായപ്പോള്‍ റോസ് ടെയ്‌ലറും ടോം ലാതവും ഒരു റണ്‍സ് വീതമെടുത്ത് മടങ്ങി

Jun 19, 2019, 10:08 pm IST
Mykhel

ദക്ഷിണാഫ്രിക്ക കളിയില്‍ പിടിമുറുക്കുന്നു. 20 ഓവര്‍ കഴിയുമ്പോള്‍ ന്യൂസിലാന്‍ഡ് നാലിന് 86 റണ്‍സെന്ന നിലയിലാണ്. ജയിക്കാന്‍ ഇനിയും 156 റണ്‍സ് കൂടി വേണം. വില്ല്യംസണ്‍ (33*), നീഷാം (5*)

Jun 19, 2019, 8:44 pm IST
Mykhel

ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ കോളിന്‍ മണ്‍റോ (9) പുറത്ത്. കാഗിസോ റബാദയ്ക്കാണ് വിക്കറ്റ്.

Jun 19, 2019, 8:04 pm IST
Mykhel

ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് അവസാനിച്ചു. നിശ്ചിത 49 ഓവറില്‍ ആറിന് 241 റണ്‍സാണ് അവര്‍ നേടിയത്. ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ വാന്‍ഡര്‍ ഡ്യുസെനൊപ്പം (67*) ക്രിസ് മോറിസാണ് (6*) ക്രീസില്‍

Jun 19, 2019, 7:41 pm IST

റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ മില്ലര്‍ (36) പുറത്തായി. ഷോര്‍ട്ട് ബോളിലൂടെയാണ് ഫെര്‍ര്‍ഗൂസന്‍ മില്ലറെ വീഴ്ത്തിയത്. 37 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 36 റണ്‍സെടുത്ത മില്ലറിനെ ഫെര്‍ഗൂസന്റെ ബൗളിങില്‍ ബോള്‍ട്ട് പിടികൂടി. ദക്ഷിണാഫ്രിക്ക 45 ഓവറില്‍ അഞ്ചിന് 210.

Jun 19, 2019, 7:33 pm IST

കളി അവസാന ഓവറുകളിലേക്ക്. 43 ഓവര്‍ കഴിയുമ്പോള്‍ നാലിന് 189 റണ്‍സെടുത്തിട്ടുണ്ട്. വാന്‍ഡര്‍ ഡ്യുസെന്‍ (40*), മില്ലര്‍ (17*)

Jun 19, 2019, 7:07 pm IST
Mykhel

അഞ്ചില്‍ താഴെ റണ്‍റേറ്റിലാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ മുന്നേറുന്നത്. 37 ഓവറില്‍ നാലിന് 156 റണ്‍സെന്ന നിലയിലാണ് അവര്‍. വാന്‍ഡര്‍ ഡ്യുസെന്‍ (21*), മില്ലര്‍ (7*) ക്രീസില്‍. മര്‍ക്രാമാണ് (38) നാലാമതായി ഔട്ടായത്‌

Jun 19, 2019, 6:32 pm IST

ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്‌കോറിലേക്ക്. 30 ഓവര്‍ കഴിയുമ്പോള്‍ മൂന്നിന് 123. അര്‍ധസെഞ്ച്വറി നേടിയ അംലയാണ് (55) മൂന്നാമനായി ക്രീസ് വിട്ടത്. മര്‍ക്രാം (32*), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (5*)

Jun 19, 2019, 6:11 pm IST
Mykhel

അംല ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫിഫ്റ്റി തികച്ചു. 75 പന്തില്‍ നാലു ബൗണ്ടറികളോടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 25 ഓവറില്‍ ദക്ഷിണാഫ്രിക്ക രണ്ടിന് 98. അംല (52*), എയ്ഡന്‍ മര്‍ക്രാം (17*)

Jun 19, 2019, 5:32 pm IST
Mykhel

ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. നായകന്‍ ഡുപ്ലെസിയാണ് (23) പുറത്തായത്. ആദ്യ വിക്കറ്റ് പോലെ തന്നെ ഇതും ബൗള്‍ഡ് തന്നെയായിരുന്നു. ലോക്കി ഫെര്‍ഗൂസനാണ് ഡുപ്ലെസിയുടെ വിലപ്പെട്ട വിക്കറ്റ് നേടിയത്. ദക്ഷിണാഫ്രിക്ക 14 ഓവറില്‍ രണ്ടിന് 59

Jun 19, 2019, 4:48 pm IST

നാലോവര്‍ കഴിയുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്നിന് 15. ഹാഷിം അംല (8*), ഫഫ് ഡുപ്ലെസി (2*)

Jun 19, 2019, 4:47 pm IST
Mykhel

മികച്ച തുടക്കം ആഗ്രഹിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ഫോമിലുള്ള ക്വിന്റണ്‍ ഡികോക്കിനെ രണ്ടാം ഓവറിലെ മൂന്നാമത്തെ പന്തില്‍ നഷ്ടമായി. അഞ്ച് റണ്ണെടുത്ത ഡികോക്കിനെ ട്രെന്റ് ബോള്‍ട്ട് ബൗള്‍ഡാക്കുകയായിരുന്നു

Story first published: Thursday, June 20, 2019, 8:17 [IST]
Other articles published on Jun 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X