വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ന്യൂസിലാന്‍ഡിന്റെ മുന്‍ ഒളിംപിക്‌സ് താരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍

പരിശീലക സംഘത്തിലാണ് മുന്‍ താരം ചേര്‍ന്നത്

അബുദാബി: ഐപിഎല്ലിന്റെ രപുതിയ സീസണില്‍ രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു കരുത്തേകാന്‍ ഒളിംപിക് താരവും. ഒളിംപിക്‌സില്‍ ന്യൂസിലാന്‍ഡിനു വേണ്ടി കൡച്ചിട്ടുള്ള സ്പ്രിന്റര്‍ ക്രിസ് ഡൊണാള്‍ഡ്‌സനാണ് കെകെആറിനൊപ്പം ചേര്‍ന്നത്. കളിക്കാരനായല്ല, മറിച്ച് പരിശീലകസംഘത്തിലാണ് അദ്ദേഹമുണ്ടാവുക. കെകെആറിന്റെ സ്‌ട്രെങ്ത് ആന്റ് കണ്ടീഷനിങ് കോച്ചായാണ് ഡൊണാള്‍ഡ്‌സന്‍ ചുമതലയേറ്റത്.

1

ന്യൂസിലാന്‍ഡിനു വേണ്ടി 1996, 2000 ഒളിംപിക്‌സുകളിലാണ് അദ്ദേഹം മല്‍സരിച്ചിട്ടുള്ളത്. ഇതുകൂടാതെ 1998, 2006ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഡൊണാഡ്‌സന്‍ ട്രാക്കിലിറങ്ങി. 4-100 മീ റിയേലില്‍ ദേശീയ റെക്കോര്‍ഡിട്ട ടീമില്‍ അംഗമായിരുന്നു അദ്ദേഹം. വിരമിച്ച ശേഷം ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിനൊപ്പം ഡൊണാള്‍ഡ്‌സന്‍ എട്ടു വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു.

കെകെആര്‍ ടീമിലെ മുഴുവന്‍ താരങ്ങളെയും ഫിറ്റ്‌നസ് നിലനിര്‍ത്താനും ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാനും സഹായിക്കുകയാണ് ഡൊണാള്‍ഡ്‌സന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം ഗ്രൂപ്പ് വീഡിയോ കോള്‍ വഴി അദ്ദേഹം താരങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. നിലവില്‍ യുഎഇയില്‍ ക്വാറന്റീനില്‍ കഴിയുന്ന താരങ്ങള്‍ക്കു മുറിക്കകത്തു വച്ച് ചെയ്യാവുന്ന പ്രത്യേക വര്‍ക്കൗട്ടിനെക്കുറിച്ചും ഭക്ഷണ ക്രമീകരണത്തെക്കുറിച്ചുമെല്ലാമാണ് ഡൊണാള്‍ഡ്‌സന്‍ സംസാരിച്ചത്.

തനിക്കു ചെയ്യാന്‍ സാധിക്കാത്തത് കെകെആര്‍ താരങ്ങളോടും ചെയ്യാന്‍ തനിക്ക് പറയാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ തനിക്കു വ്യായാമം നടക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ അവര്‍ക്കും അതിനു കഴിയില്ല. എങ്കിലും ഇതിനു വേണ്ടി താന്‍ ശ്രമിക്കുമെന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ മുഖ്യ കോച്ചും ന്യൂസിലാന്‍ഡിന്റെ മുന്‍ സൂപ്പര്‍ താരവുമായ ബ്രെന്‍ഡന്‍ മക്കുല്ലം വ്യക്തമാക്കി.

ഈ വര്‍ഷം പരിശീലനത്തിനും കോച്ചുമാര്‍ക്കും ലഭിക്കുന്ന വസ്ത്രം വളരെ ഇറുക്കമുള്ളതെന്നാണ് താന്‍ കേട്ടത്. അതിനാല്‍ പരിശീലന സെഷന്‍ ആരംഭിക്കുമ്പോഴേക്കും തനിക്കു തടി കൂടുതല്‍ അവല്ലെന്നു ഉറപ്പ് വരുത്താനാണ് ശ്രമമെന്നും മക്കുല്ലം കൂട്ടിച്ചേര്‍ത്തു. ഓരോ നിമിഷവും ആസ്വദിച്ചാണ് പരിശീലനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൊണാള്‍ഡ്‌സനെക്കുറിച്ച് കെകെആര്‍ ടീമിലുള്ളവര്‍ കൂടുതല്‍ അറിഞ്ഞു കൊണ്ടിരിക്കുകയാണ്. അവിശ്വസനീയമായ ചില വര്‍ക്കൗട്ടുകളാണ് ഡൊണാള്‍ഡ്‌സന്‍ താരങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. വളരെ കടുപ്പമേറിയകാണ് അവ. കുറച്ചു സമയത്തേക്കു പരിശീലിച്ചെങ്കില്‍ അവ ചെയ്യാന്‍ സാധിക്കില്ല. മുറിക്കകത്ത് തന്നെ കഴിയുന്നതിനാല്‍ ഈ വര്‍ക്കൗട്ടുകള്‍ എല്ലാവര്‍ക്കും വളരെ സഹായകരമാവുമെന്നും മക്കുല്ലം കൂട്ടിച്ചേര്‍ത്തു.

2

ഡൊണാള്‍ഡ്‌സന്റെ ഡ്രില്ലുകളെക്കുറിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ബൗളിങ് കോച്ചായ കൈല്‍ മില്‍സിനും സമാനമായ അഭിപ്രായമാണുള്ളത്. ഒരുപാട് സമയെടുത്ത് ഡൊണാള്‍ഡ്‌സന്റെ നിര്‍ദേശം പാലിക്കാന്‍ ശ്രമിക്കും പക്ഷെ അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അദ്ഭുതപ്പെടുത്തുന്ന വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹം തികഞ്ഞ പ്രൊഫഷണല്‍ കൂടിയാണ്. ഡൊണാള്‍ഡ്‌സന്‍ ഒപ്പമുള്ളത് ഞങ്ങളെ സംബന്ധിച്ചു വലിയൊരു മുതല്‍ക്കൂട്ടാണെന്നും മില്‍സ് കൂട്ടിച്ചേര്‍ത്തു.

സപ്തംബര്‍ 19നാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ ആരംഭിക്കുന്നത്. അബുദാബി, ഷാര്‍ജ, ദുബായ് എന്നീവിടങ്ങളിലായിരിക്കും മല്‍സരങ്ങള്‍. ഇവയുടെ മല്‍സരക്രമം ബിസിസിഐ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഇതുവരെ നടന്ന സീസണുകളെ അപേക്ഷിച്ച് അര മണിക്കൂര്‍ നേരത്തേയായിരിക്കും മല്‍സരങ്ങള്‍ ആരംഭിക്കുക. വൈകീട്ടത്തെ കളി 3.30നും രാത്രിയിലേത് 7.30നും തുടങ്ങും. 53 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മല്‍സരങ്ങളുണ്ടാവും.

Story first published: Tuesday, August 25, 2020, 10:01 [IST]
Other articles published on Aug 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X