Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ വീഴ്ത്താന്‍ കിവികള്‍ പടയൊരുക്കം തുടങ്ങി... മൂന്നു പേരെ തിരികെ വിളിച്ചു, ടീം തയ്യാര്‍

ഇന്ത്യയെ വീഴ്ത്താന്‍ കിവികള്‍ റെഡി | Oneindia Malayalam

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങള്‍ക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കോളിന്‍ ഡി ഗ്രാന്‍ഡോം, ടോം ലാതം, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവരെ ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്. പരിക്കേറ്റ ജെയിംസ് നീഷാമിന്റെ പകരക്കാരനായാണ് ഗ്രാന്‍ഡോമിനെ ടീമിലേക്കു തിരികെ വിളിച്ചത്. ശ്രീലങ്കയ്‌ക്കെതിരേ നടന്ന മൂന്നാം ഏകദിനത്തിനിടെയാണ് നീഷാമിന് പരിക്കുപറ്റിയത്.

1

ലങ്കയ്‌ക്കെതിരേ ഫ്‌ളോപ്പായി മാറിയ ടിം സെയ്‌ഫേര്‍ട്ടിനു പകരമാണ് ലാതമിന്റെ വരവ്. ലങ്കയ്‌ക്കെതിരേ രണ്ടു ഇന്നിങ്‌സുകളില്‍ നിന്നും 33 റണ്‍സെടുക്കാനേ സെയ്‌ഫേര്‍ട്ടിനായിരുന്നുള്ളൂ. ഇന്ത്യക്കെതിരായ പരമ്പരയില്‍ 14 അംഗ ടീമിലെ സര്‍പ്രൈസ് താരം ഓള്‍റൗണ്ടര്‍ സാന്റ്‌നറാണ്. 2018 മാര്‍ച്ചിനു ശേഷം ഇതാദ്യമായാണ് താരം ദേശീയ ടീമിലെത്തുന്നത്.

2

ഇന്ത്യക്കെതിരായ പരമ്പരയില്‍ ജയം തന്നെ ലക്ഷ്യമിട്ടാണ് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും വരാനിരിക്കുന്ന ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനെ വാര്‍ത്തെടുക്കാനുളള അവസരം കൂടിയാണ് ഇതെന്നും ന്യൂസിലാന്‍ഡ് കോച്ച് ഗാരി സ്‌റ്റെഡ് വ്യക്തമാക്കി. ഏകദിനത്തില്‍ ഏറെ അനുഭവസമ്പത്തുള്ള താരങ്ങളാണ് ടോമും കോളിനും. ഇരുവരുടെയും സാന്നിധ്യം ഇന്ത്യക്കെതിരായ പരമ്പരയില്‍ ടീമിനു മുതല്‍ക്കൂട്ടാവുമെന്നും സ്റ്റെഡ് പറഞ്ഞു.

ന്യൂസിലാന്‍ഡ് ടീം
കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ട്രെന്റ് ബോള്‍ട്ട്, ഡഗ് ബ്രേസ്‌വെല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, മാറ്റ് ഹെന്റി, ടോം ലാതം, കോളിന്‍ മണ്‍റോ, ഹെന്റി നിക്കോള്‍സ്, മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സോത്തി, റോസ് ടെയ്‌ലര്‍.

Story first published: Thursday, January 17, 2019, 12:50 [IST]
Other articles published on Jan 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+