ഓക്ക്ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരേ നടന്ന കൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ ഉജ്ജ്വല ബൗളിങ് പ്രകടനമാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കാഴ്ചവയ്ക്കുന്നത്. രണ്ടു മല്‍സരങ്ങളില്‍ വെറും രണ്ടു വിക്കറ്റ് മാത്രമേ വീഴ്ത്താനായുള്ളുവെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ താരം പിശുക്കു കാണിച്ചിരുന്നു. ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡ് 200ന് മുകളില്‍ വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും കുറവ് റണ്‍വ് വഴങ്ങിയത് ബുംറയായിരുന്നു. നാലോവറില്‍ 31 റണ്‍സാണ് പേസര്‍ വിട്ടുനല്‍കിയത്. രണ്ടാമത്തെ കളിയിലാവട്ടെ നാലോവറില്‍ ബുംറ വഴങ്ങിയത് 21 റണ്‍സ് മാത്രമാണ്.
എന്തുകൊണ്ടാണ് ബുംറയ്ക്കെതിരേ റണ്ണെടുക്കുന്നത് ഇത്ര ബുദ്ധിമുട്ടേറിയതായി മാറിയതെന്നു ചൂണ്ടിക്കാണിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ടിം സെയ്ഫേര്‍ട്ട്. ബൗളിങില്‍ ബുംറ പുലര്‍ത്തുന്ന വൈവിധ്യമാണ് ബാറ്റ്സ്മാനെ കുഴക്കുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ കളിയില്‍ ബുംറ നിരവധി സ്ലോ ബോളുകള്‍ എറിഞ്ഞിരുന്നു. സാധാരണയായി ഡെത്ത് ബൗളര്‍മാര്‍ സ്ട്രെയ്റ്റ് ലൈനിലും അതോടൊപ്പം യോര്‍ക്കറുകളുമാണ് കൂടുതല്‍ എറിയാറുള്ളത്. എന്നാല്‍ ബുംറ അവരില്‍ നിന്നു വ്യത്യസ്നാണ്. ഒരുപിടി മാറ്റങ്ങളാണ് താരം വരുത്തുന്നതെന്നും ഇത് മനസ്സിലാക്കുക ബാറ്റ്സ്മാന് ദുഷ്കരമാണെന്നും സെയ്ഫേര്‍ട്ട് വിശദമാക്കി. സാഹചര്യങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടുന്നത് എങ്ങനെയെന്നു തന്റെ ടീം ഇന്ത്യയെ കണ്ടു പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ x ഓസീസ്... അന്നു ഫൈനല്‍, ഇത്തവണ ക്വാര്‍ട്ടര്‍, ചരിത്രം ആവര്‍ത്തിക്കുമോ?
ന്യൂസിലാന്‍ഡിനെതിരായ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിട്ടുനില്‍ക്കുകയാണ്. ഓക്ക്ലാന്‍ഡില്‍ നടന്ന കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ ആറു വിക്കറ്റിനും ഏഴു വിക്കറ്റിനുമാണ് ഇന്ത്യ ജയിച്ചു കയറിയത്. ബുധനാഴ്ച ഹാമില്റ്റണിനാണ് മൂന്നാമത്തെ മല്‍സരം. ഈ കളിയില്‍ ജയിച്ചാല്‍ ഇന്ത്യക്കു പരമ്പരയില്‍ അപരാജിത ലീഡ് നേടാനാവും. ന്യൂസിലാന്‍ഡില്‍ ഇന്ത്യക്കു ഇതുവരെ ടി20 പരമ്പര നേടാന്‍ കഴിഞ്ഞിട്ടില്ല.