ബുംറ ടെസ്റ്റില്‍ തിരിച്ചുവരും... ഇന്ത്യയെ വീഴ്ത്താന്‍ കിവീസിന് തന്ത്രം ഉപദേശിച്ച് ഷെയ്ന്‍ ബോണ്ട്

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരേ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താനാവാതെ വിയര്‍ത്ത ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പിന്തുണയുമായി മുന്‍ കിവീസ് ഇതിഹാസ പേസര്‍ ഷെയ്ന്‍ ബോണ്ട്. ഏകദിനത്തില്‍ ബുംറയ്‌ക്കെതിരേ ന്യൂസിലാന്‍ഡ് താരങ്ങള്‍ നന്നായി കളിച്ചെങ്കിലും ടെസ്റ്റില്‍ ബുംറ ശക്തമായി തിരിച്ചുവരുമെന്നും ബോണ്ട് ചൂണ്ടിക്കാട്ടി.

ചാമ്പ്യന്‍സ് ലീഗ്; ലിവര്‍പൂളിനെ അട്ടിമറിച്ച് അത്‌ലറ്റിക്കോ, ഹാളണ്ട് മികവില്‍ ഡോട്ട്മുണ്ട്

വെള്ളിയാഴ്ച വെല്ലിങ്ടണിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഈ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനു ജയിക്കാനുള്ള തന്ത്രം ഉപദേശിച്ചിരിക്കുകയാണ് ബോണ്ട്.

ബുംറ അപകടകാരിയായ ബൗളറാണെന്നു അറിയാവുന്നതു കൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയാണ് ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ കളിച്ചതെന്നു ബോണ്ട് പറഞ്ഞു. പരിചയസമ്പത്ത് കുറവുള്ള നവദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നതും ന്യൂസിലാന്‍ഡിനു തുണയായി. മറ്റു ടീമുകളാണെങ്കിലും ബുംറയ്‌ക്കെതിരേ ശ്രദ്ധിച്ചു കളിച്ച് മറ്റു ബൗളര്‍മാര്‍ക്കെതിരേ ആക്രമിച്ചു കളിക്കാനായിരിക്കും ശ്രമിക്കുക. ന്യൂസിലാന്‍ഡും ഇത് തന്നെയാണ് പരീക്ഷിച്ചത്. വിക്കറ്റ് ഫ്‌ളാറ്റായതു കൊണ്ടു തന്നെ ഇവിടെ ബൗള്‍ ചെയ്യുക എളുപ്പമല്ലെന്നും ബോണ്ട് ചൂണ്ടിക്കാട്ടി.

നന്നായി ബൗള്‍ ചെയ്യുകയെന്നതു മാത്രമാണ് ഒരു കളിയില്‍ ബൗളര്‍ക്കു ചെയ്യാന്‍ സാധിക്കുന്ന കാര്യം. പരമ്പരയില്‍ ബുംറ മോശമല്ലാതെയാണ് പന്തെറിഞ്ഞത്.

എന്നാല്‍ ചിലപ്പോള്‍ വിക്കറ്റ് ലഭിക്കണമെന്നില്ലെന്നും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് കോച്ചായി പ്രവര്‍ത്തിക്കവെ ബുംറയ്‌ക്കൊപ്പമുണ്ടായിരുന്ന ബോണ്ട് വ്യക്തമാക്കി.

ഏകദിനത്തില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ബുംറയെ വില കുറച്ച് കാണാന്‍ കഴിയില്ലെന്നും രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ താരം ശക്തമായി തിരിച്ചുവരുമെന്നും ബോണ്ട് അഭിപ്രായപ്പെട്ടു.

ടെസ്റ്റില്‍ ഇന്ത്യയുടെ നിര്‍ണായക താരങ്ങളിലൊരാളായിരിക്കും ബുംറ. അക്കാര്യത്തില്‍ തനിക്കൊരു സംശയവുമില്ലെന്നും ബോണ്ട് പറഞ്ഞു. ഏറ്റവും മികച്ച ഫോമിലേക്കു തിരിച്ചെത്താന്‍ സമയം ആവശ്യമാണ്. കുറച്ചു മോശം ഫോമില്‍ നില്‍ക്കെ ടെസ്റ്റില്‍ കളിക്കാന്‍ പോവുന്നത് ബുംറയെ താളം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നും ബോണ്ട് ചൂണ്ടിക്കാട്ടി.

ന്യൂസിലാന്‍ഡിനെ അവരുടെ നാട്ടില്‍ വീഴ്ത്തുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നു ബോണ്ട് പറയുന്നു. ഇവിടെ സ്പിന്നര്‍മാര്‍ക്കു പിച്ചില്‍ നിന്നും കാര്യമായി ഒന്നു ലഭിക്കില്ലെന്നതാണ് ന്യൂസിലാന്‍ഡിലെ വിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. ടെസ്റ്റില്‍ ആര്‍ക്കു ടോസ് ലഭിച്ചാലും ആദ്യം ബൗളിങ് തിരഞ്ഞെടുക്കുന്നതാവും ഉചിതം. കാരണം ആദ്യദിനം പിച്ചില്‍ ബൗളര്‍മാര്‍ക്കു നല്ല മൂവ്‌മെന്റ് ലഭിക്കുമെന്നും ബോണ്ട് വിശദമാക്കി.

ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ഒരു സ്പിന്നറെപ്പോലും കളിപ്പിച്ചില്ലെങ്കിലും താന്‍ അദ്ഭുതപ്പെട്ടില്ലെന്നു ബോണ്ട് വ്യക്കമാക്കി. താനാണ് ക്യാപ്റ്റനെങ്കില്‍ സ്പിന്നറെ ടീമിലുള്‍പ്പെടുത്തില്ല. അഞ്ചു പേസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ഗെയിം പ്ലാനായിരിക്കണം ന്യൂസിലാന്‍ഡ് പരീക്ഷിക്കേണ്ടത്. ന്യൂസിലാന്‍ഡ് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ആദ്യ ദിനം കോളിന്‍ ഡി ഗ്രാന്‍ഡോമിന് നിര്‍ണായക റോള്‍ ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും ബോണ്ട് കൂട്ടിച്ചേര്‍ത്തു.

ട്രെന്റ് ബോള്‍ട്ട്, ടിം സോത്തി, നീല്‍ വാഗ്നര്‍, കൈല്‍ ജാമിസണ്‍, ഗ്രാന്‍ഡോം തുടങ്ങിയ അഞ്ചു പേസര്‍മാരെ ന്യൂസിലാന്‍ഡ് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് ബോണ്ട് ആവശ്യപ്പെട്ടു. കളി പുരോഗമിക്കുന്തോറും പിച്ച് കൂടുതല്‍ ഫ്‌ളാറ്റായി മാറും. അപ്പോള്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കുക കൂടുതല്‍ ദുഷ്‌കരമായി തീരും. ഇത്തവണയും ഇതില്‍ മാറ്റമുണ്ടാവുമെന്നു തോന്നുന്നില്ലെന്ന് ബോണ്ട് പറഞ്ഞു.

നീല്‍ വാഗ്നര്‍ തന്റെ ഷോര്‍ട്ട് ബോളുകള്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നു ബോണ്ട് മുന്നറിയിപ്പ് നല്‍കി. നാട്ടിലെ സാഹചര്യത്തില്‍ വളരെ സ്‌പെഷ്യലായ ബൗളറാണ് വാഗ്നര്‍. അദ്ദേഹത്തെപ്പോലുള്ള ബൗളറെ എല്ലായ്‌പ്പോഴും നേരിടാന്‍ സാധിക്കണമെന്നില്ല. വാഗ്നര്‍ എപ്പോള്‍ ബൗണ്‍സറുകള്‍ എറിയുന്നോ, അപ്പോഴെല്ലാം ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു വെല്ലുവിളിയുണ്ടാവുമെന്നും ബോണ്ട് ചൂണ്ടിക്കാട്ടി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, February 19, 2020, 10:12 [IST]
Other articles published on Feb 19, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X