വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ബാബറിന് സെഞ്ച്വറി, കിവികളുടെ ചിറകരിഞ്ഞ് പാക് പട സെമി പ്രതീക്ഷ കാത്തു

ആറു വിക്കറ്റിനാണ് പാകിസ്താന്റെ വിജയം

By Manu

1
43676
Pakistan Beat New Zealand To Keep World Cup Hopes Alive

ബെര്‍മിങ്ഹാം: ലോകകപ്പില്‍ ചിരവൈരികളായ ഇന്ത്യയോടേറ്റ തോല്‍വിക്കു ശേഷം സട കുടഞ്ഞെഴുന്നേറ്റ പാകിസ്താന് മുന്നില്‍ ന്യൂസിലാന്‍ഡിന്റെ അപരാജിത കുതിപ്പ് അവസാനിച്ചു. ആറു വിക്കറ്റിനാണ് പാക് പട കിവികളുടെ ചിറകരിഞ്ഞുവീഴ്ത്തിയത്. ടൂര്‍ണമെന്റില്‍ പാകിസ്താന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ഇതോടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കാനും അവര്‍ക്കു കഴിഞ്ഞു. എന്നാല്‍ ഈ മല്‍സരത്തിലേറ്റ തോല്‍വിയോടെ സെമിയുറപ്പിക്കാന്‍ കിവീസിന് കാത്തിരിക്കേണ്ടി വരും. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ന്യൂസിലാന്‍ഡിനു സെമിയിലെത്താം.

pak

ബാബര്‍ അസമിന്റെ (101*) കന്നി ലോകകപ്പ് സെഞ്ച്വറിയാണ് പാക് പടയ്ക്കു മിന്നുന്ന ജയം സമ്മാനിച്ചത്. 68 റണ്‍സെടുത്ത ഹാരിസ് സൊഹൈലും പാക് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 127 പന്തില്‍ 11 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ബാബറിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ്. 76 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് സൊഹൈല്‍ 68 റണ്‍സ് നേടിയത്.

ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ന്യൂസിലാന്‍ഡിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് പാകിസ്താന്‍ പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത കിവീസിനെ ആറു വിക്കറ്റിന് 237 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ പാക് പട പകുതി ജോലി പൂര്‍ത്തിയാക്കിയിരുന്നു. മറുപടിയില്‍ ബാബറും ഹാരിസും ചേര്‍ന്ന് ഉജ്ജ്വല ബാറ്റിങിലൂടെ പാകിസ്താനെ ലക്ഷ്യത്തിലെത്തിച്ചു. അഞ്ചു പന്തും ആറും വിക്കറ്റും ബാക്കി നില്‍ക്കെയാണ് പാകിസ്താന്‍ വിജയ റണ്‍ നേടിയത്. നാലാം വിക്കറ്റില്‍ ബാബര്‍- ഹാരിസ് സഖ്യം ചേര്‍ന്ന് പടുത്തുയര്‍ത്തിയ 126 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടാണ് പാക് ജയത്തിന് അടിത്തറയിട്ടത്. ഇമാമുള്‍ ഹഖ് (19), ഫഖര്‍ സമാന്‍ (9), മുഹമ്മദ് ഹഫീസ് (32) എന്നിവരാണ് പുറത്തായത്.

kiwis

നേരത്തേ മുന്‍നിര തകര്‍ന്ന കിവീസിനെ കരകയറ്റിയത് ജെയിംസ് നീഷാമും (97*) കോളിന്‍ ഡി ഗ്രാന്‍ഡോമുമായിരുന്നു (64). സെഞ്ച്വറി കൂട്ടുകെട്ടിലൂടെയാണ് ഇരുവരും ന്യൂസിലാന്‍ഡിനെ കളിയിലേക്കു തിരിച്ചു കൊണ്ടുവന്നത്. 112 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് നീഷാം ടീമിന്റെ ടോപ്‌സ്‌കോററായത്. ഗ്രാന്‍ഡോം 71 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും കണ്ടെത്തി. ഒരു ഘട്ടത്തില്‍ അഞ്ചിന് 85 റണ്‍സെന്ന പരിതാപകരമായ നിലയിലായിരുന്നു ന്യൂസിലാന്‍ഡ്. എന്നാല്‍ ആറാം വിക്കറ്റില്‍ ക്രീസില്‍ ഒരുമിച്ച നീഷാമും ഗ്രാന്‍ഡോമും ചേര്‍ന്ന് പാക് ആക്രമണത്തെ വീരോചിതം നേരിടുകയായിരുന്നു. 132 റണ്‍സാണ് ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

shaheen

നീഷാം, ഗ്രാന്‍ഡോം എന്നിവരെക്കൂടാതെ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (41) മാത്രമേ പാക് ബൗളിങ് കരുത്തിനു മുന്നില്‍ പിടിച്ചുനിന്നുള്ളൂ. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (5), കോളിന്‍ മണ്‍റോ (12), റോസ് ടെയ്‌ലര്‍ (3), ടോം ലാതം (1) എന്നിവരെല്ലാം നിരാശപ്പെടുത്തി. 10 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 28 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഷഹീന്‍ അഫ്രീഡിയാണ് കിവീസ് മുന്‍നിരയെ തകര്‍ത്തത്.

Jun 27, 2019, 12:03 am IST

50ാം ഓവറിലെ ആദ്യ പന്തില്‍ പാകിസ്താന്റെ വിജയ റണ്‍സ് പിറന്നു. നായകന്‍ സര്‍ഫ്രാസ് അഹമ്മദാണ് പന്ത് ബൗണ്ടറിയിലേക്ക് പറത്തി പാക് ജയം പൂര്‍ത്തിയാക്കിയത്.

Jun 26, 2019, 11:57 pm IST

ഹാരിസ് സൊഹൈലിനെ (68) കിവീസ് റണ്ണൗട്ടാക്കി. പക്ഷെ പാകിസ്താന്‍ വിജയമുറപ്പാക്കിക്കഴിഞ്ഞു.

Jun 26, 2019, 11:56 pm IST

ബാബര്‍ അസം പാകിസ്താനു വേണ്ടി സെഞ്ച്വറി നേടി. താരത്തിന്റെ കന്നി ലോകകപ്പ് സെഞ്ച്വറി നേട്ടമാണിത്.

Jun 26, 2019, 10:57 pm IST
Mykhel

പാകിസ്താന്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നു. ബാബര്‍ അസമാണ് (63*) ഫിഫ്റ്റിയുമായി ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നത്. ഹാരിസ് സൊഹൈലാണ് (26*) ഒപ്പമുള്ളത്. 36 ഓവറില്‍ പാകിസ്താന്‍ മൂന്നിന് 154. ജയിക്കാന്‍ 84 പന്തില്‍ 84 റണ്‍സ് കൂടി മതി

Jun 26, 2019, 10:10 pm IST
Mykhel

ടീം സ്‌കോര്‍ 44ല്‍ വച്ച് ഇമാമുള്‍ ഹഖാണ് (19) പാക് നിരയില്‍ രണ്ടാമനായി പുറത്തായത്. ലോക്കി ഫെര്‍ഗൂസനാണ് വിക്കറ്റ്‌

Jun 26, 2019, 10:09 pm IST

പാകിസ്താന്‍ പൊരുതുന്നു. 23 ഓവര്‍ കഴിയുമ്പോള്‍ രണ്ടു വിക്കറ്റിന് 104 റണ്‍സെടുത്തിട്ടുണ്ട്. ബാബര്‍ അസം (45*), മുഹമ്മദ് ഹഫീസ് (29*)

Jun 26, 2019, 8:40 pm IST
Mykhel

പാക് ഇന്നിങ്‌സിന് തുടക്കമായി. ഫഖര്‍ സമാനെ (9) മൂന്നാം ഓവറിലെ അവസാന പന്തില്‍ പുറത്താക്കി ബോള്‍ട്ട് പാകിസ്താന് ആദ്യ പ്രഹരമേല്‍പ്പിച്ചു

Jun 26, 2019, 7:55 pm IST
Mykhel

ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് അവസാനിച്ചു. ആറിന് 237 റണ്‍സെന്ന പൊരുതാവുന്ന സ്‌കോറാണ് അവര്‍ നേടിയത്. സിക്‌സറോടെയാണ് നീഷാം ഇന്നിങ്‌സിന് തിരശീലയിട്ടത്. 97 റണ്‍സോടെ നീഷാം പുറത്താവാതെ നിന്നു. അഞ്ചു റണ്ണോടെ മിച്ചെല്‍ സാന്റ്‌നറായിരുന്നു ഒപ്പം.

Jun 26, 2019, 7:16 pm IST
Mykhel

മല്‍സരം അവസാന 10 ഓവറിലേക്കു കടന്നിരിക്കുകയാണ്. ജെയിംസ് നീഷാം-കോളിന്‍ ഡി ഗ്രാന്‍ഡോം സഖ്യത്തിന്റെ മികച്ച കൂട്ടുകെട്ട് കീവിസിനെ കളിയിലേക്കു തിരിച്ചു കൊണ്ടുവന്നു. 43 ഓവറില്‍ അഞ്ചിന് 172 റണ്‍സെന്ന നിലയിലാണ് കിവീസ്. ജെയിംസ് നീഷാം (61*), കോളിന്‍ ഡി ഗ്രാന്‍ഡോം (46*)

Jun 26, 2019, 6:13 pm IST
Mykhel

28 ഓവര്‍ കഴിഞ്ഞപ്പോള്‍ ന്യൂസിലാന്‍ഡ് അഞ്ചിന് 86 റണ്‍സെന് നിലയില്‍ പതറുന്നു

Jun 26, 2019, 6:12 pm IST
Mykhel

മികച്ച ഇന്നിങ്‌സുമായി പൊരുതിനോക്കിയ നായകന്‍ വില്ല്യംസണിനെയും (41) വീഴ്ത്തി പാകിസ്താന്‍ കളിയില്‍ പിടിമുറുക്കി. ടീം സ്‌കോര്‍ 84ല്‍ വച്ചാണ് കിവീസിന് അഞ്ചാം വിക്കറ്റും നഷ്ടമായത്. ഷതാബ് ഖാന്റെ ബൗളിങില്‍ വില്ല്യംസണിനെ സര്‍ഫ്രാസ് പുറത്താക്കുകയായിരുന്നു

Jun 26, 2019, 5:43 pm IST
Mykhel

ടോം ലാതമിനും (1) അധികം ആയുസ്സുണ്ടായില്ല. ഷഹീന്‍ അഫ്രീഡിക്കു തന്നെയാണ് വിക്കറ്റ്. സര്‍ഫ്രാസാണ് ലാതമിനെ പിടികൂടിയത്

Jun 26, 2019, 5:01 pm IST
Mykhel

മുന്‍ നായകന്‍ റോസ് ടെയ്‌ലറിനെയും ന്യൂസിലാന്‍ഡിനു നഷ്ടമായി. ഷഹീന്‍ അഫ്രീഡി തന്നെയാണ് വീണ്ടും അവരെ ഞെട്ടിച്ചത്. മൂന്നു റണ്‍സ് മാത്രമെടുത്ത ടെയ്‌ലറെ അഫ്രീഡിയുടെ ബൗളിങില്‍ സര്‍ഫ്രാസ് അഹമ്മദ് തകര്‍പ്പനൊരു ക്യാച്ചിലൂടെയാണ് മടക്കിയത്

Jun 26, 2019, 4:42 pm IST

കിവീസിന് രണ്ടാം വിക്കറ്റും നഷ്ടമായി. മണ്‍റോയാണ് (12) പുറത്തായത്. ഷഹീന്‍ അഫ്രീഡിയുടെ ബൗളിങില്‍ മണ്‍റോയെ ഹാരിസ് സൊഹൈല്‍ പിടികൂടി. ന്യൂസിലാന്‍ഡ് ഏഴോവറില്‍ രണ്ടിന് 24.

Jun 26, 2019, 4:36 pm IST

ആറോവര്‍ കഴിയുമ്പോള്‍ ന്യൂസിലാന്‍ഡ് ഒന്നിന് 24 റണ്‍സ്. കോളിന്‍ മണ്‍റോ (12*), കെയ്ന്‍ വില്ല്യംസണ്‍ (6*)

Jun 26, 2019, 4:34 pm IST
Mykhel

ന്യൂസിലാന്‍ഡിന് തുടക്കത്തില്‍ തന്നെ വെടിക്കട്ട് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഗുപ്റ്റിലിനെ മുഹമ്മദ് ആമിര്‍ ബൗള്‍ഡാക്കുകയായിരുന്നു

Story first published: Thursday, June 27, 2019, 0:08 [IST]
Other articles published on Jun 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X