Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന് അവസാന പരീക്ഷ... പാസായാല്‍ രക്ഷപ്പെട്ടു, കിവീസിനും അക്കരെയെത്തണം

ഇന്ന് യുദ്ധസമാനമായ പോരാട്ടം ഇംഗ്ലണ്ടോ കിവീസോ? | Oneindia Malayalam

ലണ്ടന്‍: ലോകകപ്പില്‍ നാളെ യുദ്ധ സമാനമായ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലന്റും അവസാന പരീക്ഷയ്ക്കാണ് ഇറങ്ങുന്നത്. രണ്ട് പേര്‍ക്കും ജയിക്കേണ്ട പരീക്ഷയാണിത്. അതേസമയം രണ്ട് ചാമ്പ്യന്‍ ടീമായത് കൊണ്ട് മത്സരത്തില്‍ എന്തും പ്രതീക്ഷിക്കാം. ഇന്ത്യക്കെതിരായ വിജയത്തോടെ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ ചോര്‍ന്ന് പോയ കരുത്ത് വീണ്ടെടുത്തിരിക്കുകയാണ്.

ന്യൂസിലന്റ് അവസാന രണ്ട് മത്സരങ്ങളിലെ തോല്‍വിയോടെ പ്രതിരോധത്തിലായിരിക്കുകയാണ്. ഈ മത്സരം ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് സെമി ഉറപ്പിക്കാന്‍ സാധിക്കൂ. നേരത്തെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഈ മത്സരങ്ങളില്‍ ഉണ്ടായത്. അതേസമയം കിവീസിന്റെ ബൗളിംഗ് നിര ഗംഭീര ഫോമിലാണ്. വില്യംസന്റെ ഫോമും നിര്‍ണായകമാകും.

ഇംഗ്ലണ്ട് ചാമ്പ്യന്‍ ടീം

ഇംഗ്ലണ്ട് ചാമ്പ്യന്‍ ടീം

ഇംഗ്ലണ്ട് ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തിയ രീതി ചാമ്പ്യന്‍ ടീമിനെ പോലെയായിരുന്നു. കടുത്ത സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോഴും ഗംഭീര പ്രകടനമാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ പുറത്തെടുത്തത്. ജോണി ബെയര്‍സ്‌റ്റോയുടെ ഫോം ഇംഗ്ലണ്ടിന് ഇനിയുള്ള മത്സരങ്ങളിലും മുന്‍തൂക്കം നല്‍കുന്നു. ജേസന്‍ റോയ് മടങ്ങിയെത്തിയത് ടീം ലൈനപ്പ് തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഇവരെ പുറത്താക്കുന്നത് പോലെയാകും മത്സരത്തിന്റെ ഫലം ഉണ്ടാകുക.

കിവീസ് പ്രതിരോധത്തിലോ

കിവീസ് പ്രതിരോധത്തിലോ

രണ്ട് മത്സരങ്ങള്‍ തോറ്റതോടെ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് കിവീസ് പ്രതിരോധത്തിലാണോ എന്ന്. പക്ഷേ അത്തരമൊരു പ്രശ്‌നം അവര്‍ക്കില്ല. പക്ഷേ ഓപ്പണര്‍മാരുടെ ഫോം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് തലവേദനയാണ്. മാര്‍ട്ടിന്‍ ഗുപ്ടിലും കോളിന്‍ മണ്‍റോയും നല്ലൊരു ഇന്നിംഗ്‌സ് ഇതുവരെ കളിച്ചിട്ടില്ല. കഴിഞ്ഞ കളിയില്‍ മണ്‍റോയ്ക്ക് പകരം നിക്കോള്‍സിനെ ഇറക്കിയിട്ടും രക്ഷയില്ല. വില്യംസണ്‍ മികച്ച ഫോമിലുള്ളതാണ് കിവീസിന്റെ പ്രതീക്ഷ.

ഓള്‍റൗണ്ട് മികവ്

ഓള്‍റൗണ്ട് മികവ്

ഇരുടീമുകള്‍ക്കും ഓള്‍റൗണ്ട് മികവ് അവകാശപ്പെടാനുണ്ട്. ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ തുറുപ്പുച്ചീട്ടാണ്. ടൂര്‍ണമെന്റില്‍ നാല് അര്‍ധ സെഞ്ച്വറിയുമായി കുതിക്കുകയാണ് സ്‌റ്റോക്‌സ്. മികച്ച ഫിനിഷറുമാണ് താരം. കിവീസിന് കോളിന്‍ ഗ്രാന്‍ഡോമെയുടെ ഫോമും പ്രതീക്ഷ നല്‍കുന്നുണ്ട്. പന്തു കൊണ്ടും ബാറ്റ് കൊണ്ടും മികച്ച രീതിയില്‍ സംഭാവന ചെയ്യുന്നുണ്ട് ഗ്രാന്‍ഡോം. ഇരുവരും തിളങ്ങിയാല്‍ അത് മികച്ച പോരാട്ടത്തിന് കൊഴുപ്പേകും.

ഇംഗ്ലണ്ടിന് മുന്‍തൂക്കം

ഇംഗ്ലണ്ടിന് മുന്‍തൂക്കം

ഇംഗ്ലണ്ടിന് മത്സരത്തില്‍ കൃത്യമായ മുന്‍തൂക്കമുണ്ട്. ബാറ്റിംഗ് ലൈനപ്പാണ് അവര്‍ക്ക് ശക്തിയേകുന്നത്. ഓയിന്‍ മോര്‍ഗന്‍, ജോ റൂട്ട്, ജോസ് ബട്‌ലര്‍ എന്നീ മിടുക്കരും ഇംഗ്ലണ്ട് നിരയിലുണ്ട്. ബൗളിംഗില്‍ ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് ഫുഡ്, ക്രിസ് വോക്‌സ് എന്നിവര്‍ ഏത് സാഹചര്യത്തിലും വിക്കറ്റെടുക്കാന്‍ മിടുക്കരാണ്. വോക്‌സ് ഇന്ത്യക്കെതിരെ പന്തെറിഞ്ഞ രീതി കൈയ്യടി അര്‍ഹിക്കുന്നതാണ്. കിവീസ് നിരയില്‍ ട്രെന്‍ഡ് ബൂള്‍ട്ടാണ് പ്രതീക്ഷയുള്ള താരം. മാറ്റ് ഹെന്റിയും തിളങ്ങുമെന്ന് പ്രതീക്ഷിക്കാം.

{headtohead_cricket_4_2}

Story first published: Tuesday, July 2, 2019, 20:59 [IST]
Other articles published on Jul 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+