For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യ വീണ്ടും ന്യൂസിലാന്‍ഡിലേക്ക്... ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു, ദൈര്‍ഘ്യമേറിയ പര്യടനം

2020 ജനുവരിയിലാണ് പര്യടനം ആരംഭിക്കുന്നത്

By Manu

വെല്ലിങ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്നു. ഈ വര്‍ഷം ഇന്ത്യ ന്യൂസിലാന്‍ഡില്‍ ഏകദിന, ടി20 പരമ്പരകള്‍ കളിച്ചിരുന്നു. അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 4-1ന്റെ തകര്‍പ്പന്‍ ജയമാണ് ആഘോഷിച്ചത്. എന്നാല്‍ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര 2-1ന് പോക്കറ്റിലാക്കി കിവികള്‍ തിരിച്ചടിക്കുകയായിരുന്നു.

kohli

ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടിവ് ഡേവിഡ് വൈറ്റാണ് 2019-20 സീസണിലേക്കുള്ള ടീമിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചത്. ഇക്കാലയളവില്‍ ഇന്ത്യയെക്കൂടാതെ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയും ന്യൂസിലാന്‍ഡിനു മല്‍സരങ്ങളുണ്ട്. ഇന്ത്യയുമായി അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണ് ന്യൂസിലാന്‍ഡ് കളിക്കുക.

2020 ജനുവരി 24നാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനു തുടക്കമാവുന്നത്. ടി20 പരമ്പരയാണ് ആദ്യം നടക്കുക. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ തുടര്‍ന്നുള്ള കളികള്‍ ജനുവരി 26, 29, 31 തിയ്യതികളിലും അഞ്ചാം ടി20 ഫെബ്രുവരി രണ്ടിനും നടക്കും. ഫെബ്രുവരി 5, 8, 11 തിയ്യതികളിലാണ് ഏകദിന മല്‍സരങ്ങള്‍. ടെസ്റ്റ് ഫെബ്രുവരി 21 മുതല്‍ 25 വരെയും ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് നാലു വരെയും നടക്കും.

Story first published: Friday, June 7, 2019, 15:45 [IST]
Other articles published on Jun 7, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+