Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഇന്ത്യ സെമിയിലെത്തും, പക്ഷെ കിരീടം പ്രതീക്ഷിക്കേണ്ട!! അവര്‍ തന്നെ നേടുമെന്ന് മക്കുല്ലം

ലണ്ടന്‍: ലോകകപ്പില്‍ വിജയക്കുതിപ്പ് നടത്തുന്ന ടീമുകളിലൊന്നാണ് ന്യൂസിലാന്‍ഡ്. കഴിഞ്ഞ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കാലിയറിയ കിവീസ് ഇത്തവണ കന്നിക്കിരീടവുമായി നാട്ടിലേക്ക് മടങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ്.ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയെക്കൂടാതെ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ടീം കൂടിയാണ് അവര്‍. 11 പോയിന്റുമായി തലപ്പത്ത് നില്‍ക്കുന്ന കിവീസ് സെമി ഫൈനല്‍ ബെര്‍ത്തിന് തൊട്ടരികിലാണ്.

ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന ന്യൂസിലാന്‍ഡ് ടീമിനെ പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബ്രെന്‍ഡന്‍ മക്കുല്ലം.

ഇത്തവണ കിരീടം നേടും

ഇത്തവണ കിരീടം നേടും

ന്യൂസിലാന്‍ഡ് ചരിത്രത്തിലാദ്യമായി ഇത്തവണ ലോകകപ്പുയര്‍ത്തുമെന്ന് മക്കുല്ലം അഭിപ്രായപ്പെട്ടു. ശനിയാഴ്ച നടന്ന ത്രില്ലറില്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടന്ന് അപരാജിത റെക്കോര്‍ഡ് നിലനിര്‍ത്തിയതോടെയാണ് മക്കുല്ലം ടീമിനെ പ്രശംസിച്ചത്.
ന്യൂസിലാന്‍ഡിനെ പലരും കാര്യമായി എടുക്കാറില്ല. കാരണം, കിവീസ് ഇത്രയും മികച്ച പ്രകടനം തുടര്‍ച്ചയായി പുറത്തെടുക്കാറില്ല. എന്നാല്‍ ഇത്തവണത്തെ പ്രകടനം എതിരാളികളെ ശരിക്കും ഞെട്ടിച്ചതായി ഇപ്പോള്‍ കമന്റേറ്ററായ മുന്‍ നായകന്‍ ചൂണ്ടിക്കാട്ടി.

മികച്ച റെക്കോര്‍ഡ്

മികച്ച റെക്കോര്‍ഡ്

ന്യൂസിലാന്‍ഡിനെ സംബന്ധിച്ചു ലോകകപ്പില്‍ മികച്ച റെക്കോര്‍ഡാണുള്ളതെന്നു മക്കുല്ലം പറഞ്ഞു. ലോകകപ്പില്‍ ഓസ്‌ട്രേലിയ കഴിഞ്ഞാല്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ ജയിച്ചിട്ടുള്ള ടീം ന്യൂസിലാന്‍ഡാവുമെന്നാണ് തനിക്കു തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ലഭിച്ച മികച്ച തുടക്കം ന്യൂസിലാന്‍ഡ് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. സെമി ഫൈനലില്‍ ടീം കൂടുതല്‍ മികവിലേക്കുയരുമെന്ന് തനിക്കുറപ്പുണ്ടെന്നും മക്കുല്ലം അഭിപ്രായപ്പെട്ടു.

വില്ല്യംസണിനെ പ്രശംസിച്ചു

വില്ല്യംസണിനെ പ്രശംസിച്ചു

മികച്ച ഇന്നിങ്‌സുകളുമായി ന്യൂസിലാന്‍ഡിനെ മുന്നില്‍ നിന്നു നയിക്കുന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനെ മക്കുല്ലം പ്രശംസിച്ചു. വളരെ മികച്ച താരമാണ് വില്ല്യംസണ്‍. ഇപ്പോള്‍ മികച്ച നായകനുമായി അദ്ദേഹം മാറിയിരിക്കുന്നു.
ജോ റൂട്ട്, വിരാട് കോലി, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം ഒരുപോലെയുള്ള കളിക്കാരാണ്. അവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന താരമാണ് വില്ല്യംസണ്‍. പവര്‍ ഹിറ്ററുകളല്ല, മറിച്ച് മികച്ച ബാറ്റ്‌സ്മാന്‍മാരാണ് ഇവരെല്ലാമെന്നും മക്കുല്ലം വിശദമാക്കി. 2016ലാണ് മക്കുല്ലം വിരമിച്ച ശേഷം വില്ല്യംസണ്‍ നായകസ്ഥാനത്തെത്തിയത്.

സെമിയില്‍ ആരൊക്ക?

സെമിയില്‍ ആരൊക്ക?

അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനൊപ്പം ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് എന്നിവരുമുണ്ടാവുമെന്ന് മക്കുല്ലം അഭിപ്രായപ്പെട്ടു. ഈ നാലു ടീമുകളും മികച്ച ഫോമിലാണെങ്കിലും തോല്‍പ്പിക്കാന്‍ കഴിയുന്നവരുമാണ്. തങ്ങളുടേതായ ദിവസം ഏറ്റവും നന്നായി അവസരങ്ങള്‍ വിനിയോഗിക്കുന്നവരായിരിക്കും ജയിച്ചു കയറുക. ന്യൂസിലാന്‍ഡിനു അതിനു കഴിയുമെന്ന് തന്നെ വിശ്വസിക്കുന്നു.
ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ മഴ വില്ലനായി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. തെളിഞ്ഞ ആകാശവും കൂടുതല്‍ ആവേശകരമായ പോരാട്ടങ്ങളും നോക്കൗട്ട് റൗണ്ടില്‍ കാണാന്‍ കഴിയുമെന്നും മക്കുല്ലം കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 24, 2019, 9:33 [IST]
Other articles published on Jun 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+