Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കപ്പുമായി പറക്കാന്‍ കിവികള്‍... ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്, ടീമില്‍ സര്‍പ്രൈസ് താരം

വെല്ലിങ്ടണ്‍: ഐപിഎല്‍ ജ്വരം ക്രിക്കറ്റ് ലോകത്തു പടര്‍ന്നു പിടിക്കുന്നതിനിടെ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്. ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ച ആദ്യ ടീം കൂടിയാണ് അവര്‍. കഴിഞ്ഞ ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിയ കിവീസ് ഇത്തവണ കപ്പുമായി നാട്ടിലേക്കു തിരിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. ഏപ്രില്‍ 30നുള്ളില്‍ ലോകകപ്പിനുള്ള 15 ടീമിന്റെ ലിസ്റ്റ് തങ്ങള്‍ക്കു സമര്‍പ്പിക്കാനാണ് ഐസിസി നിര്‍ദേശിച്ചിിരിക്കുന്നത്.

മേയ് അവസാനത്തോടെ ഇംഗ്ലണ്ടിലാണ് ഐസിസിയുടെ ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. അസോസിയേറ്റ് രാജ്യങ്ങളില്ലാതെ ഐസിസിയിലെ മുന്‍നിര ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പ് കൂടിയാണ് ഇത്തവണത്തേത്.

നായകന്‍ വില്ല്യംസണ്‍ തന്നെ

നായകന്‍ വില്ല്യംസണ്‍ തന്നെ

നിലവില്‍ ടീമിനെ മികച്ച രീതിയില്‍ നയിക്കുന്ന കെയ്ന്‍ വില്ല്യംസണ്‍ തന്നെയാണ് ലോകകപ്പിലും ടീമിന്റെ ക്യാപ്റ്റന്‍. ഐപിഎല്ലില്‍ ഇപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കുകയാണ് അദ്ദേഹം.
കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനെ ഫൈനലിലെത്തിക്കാന്‍ വില്ല്യംസണായിരുന്നു. അന്ന് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ ക്രിക്കറ്റ് ലോകം വാനോളം പ്രശംസിച്ചിരുന്നു.

സന്തുലിതമായ ടീം

സന്തുലിതമായ ടീം

വളരെ സന്തുലിതമായ ടീമിനെയാണ് ലോകകപ്പിനായി ന്യൂസിലാന്‍ഡ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കോച്ച് ഗാരി സ്‌റ്റേഡ് വ്യക്തമാക്കി. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ ശരിയായ കോമ്പിനേഷനുകള്‍ കണ്ടെത്തുകയെന്നത് വളരെ പ്രധാനമാണ്. എല്ലാം ഒത്തുചേര്‍ന്ന മികച്ച സംഘത്തെയാണ് ലോകകപ്പിനായി കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് ടീം സെലക്ഷനിടെ ചില കടുപ്പമേറിയ തീരുമാനങ്ങളെടുക്കേണ്ടി വന്നിട്ടുണ്ട്. ചില താരങ്ങളെ ഇതു നിരാശരാക്കിയേക്കുമെന്നും സ്റ്റെഡ് കൂട്ടിച്ചേര്‍ത്തു.

പുതുമുഖം ടോം ബ്ലണ്ടെല്‍ ടീമില്‍

പുതുമുഖം ടോം ബ്ലണ്ടെല്‍ ടീമില്‍

ലോകകപ്പ് ടീമിലെ സര്‍പ്രൈസ് താരം പുതുമുഖം ടോം ബ്ലണ്ടെലാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അദ്ദേഹം അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി വരവറിയിച്ചിരുന്നു. എന്നാല്‍ ബ്ലണ്ടെല്‍ ഇതുവരെ ഏകദിനത്തില്‍ കളിച്ചിട്ടില്ല.
ഇന്ത്യക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ടിം സെയ്‌ഫേര്‍ട്ടിനു പകരമാണ് ലോകകപ്പില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ബ്ലണ്ടലെിന്റെ വരവ്.

ന്യൂസിലാന്‍ഡ് ലോകകപ്പ് ടീം

ന്യൂസിലാന്‍ഡ് ലോകകപ്പ് ടീം

കെയ്ന്‍ വില്ല്യസണ്‍ (ക്യാപ്റ്റന്‍), മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഹെന്റി നിക്കോള്‍സ്, റോസ് ടെയ്‌ലര്‍, ടോം ലാതം, കോളിന്‍ മണ്‍റോ, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചെല്‍ സാന്‍്‌നര്‍, ജിമ്മി നീഷാം, ഇഷ് സോധി, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍, ടിം സോത്തി, ട്രെന്റ് ബോള്‍ട്ട്.

Story first published: Wednesday, April 3, 2019, 11:19 [IST]
Other articles published on Apr 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+