Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗുപ്റ്റില്‍ വെടിക്കെട്ട്, തുടരെ അഞ്ചു സിക്‌സറടിച്ച് നീഷാം... ലങ്കയെ തുരത്തി കിവീസ്

വെല്ലിങ്ടണ്‍: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ നൂസിലാന്‍ഡിന് മിന്നുന്ന ജയം. റണ്‍മഴ തന്നെ കണ്ട പോരാട്ടത്തില്‍ 45 റണ്‍സിനാണ് കിവികള്‍ ദ്വീപുകാരെ കശാപ്പ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 371 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവരുടെ ഫിഫ്റ്റികളുമാണ് ആതിഥേയരെ വന്‍ സ്‌കോറിലെത്തിച്ചത്.

1

മറുപടിയില്‍ ലങ്ക പൊരുതാന്‍ പോലുമാവാതെ കീഴടങ്ങുമെന്നു കരുതിയെങ്കിലും തിരിച്ചാണ് സംഭവിച്ചത്. അതേ നാണയത്തില്‍ തിരിച്ചടിച്ച ലങ്കയ്ക്കു പക്ഷെ 326 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഒരോവര്‍ ബാക്കി നില്‍ക്കെ ലങ്കയുടെ മുഴുവന്‍ കളിക്കാരും പുറത്തായി. കുശാല്‍ പെരേരയുടെ (102) സെഞ്ച്വറിയും ഓപ്പണണര്‍ നിരോഷന്‍ ഡിക്ക്‌വെല്ലയുടെ (76) ഫിഫ്റ്റിയുമാണ് ലങ്കയെ 300നു മുകളില്‍ നേടാന്‍ സഹായിച്ചത്. 86 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു പെരേരയുടെ ഇന്നിങ്‌സ്.

നേരത്തേ 139 പന്തുകളില്‍ 11 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 138 റണ്‍സുമാണ് ഗുപ്റ്റില്‍ കിവീസിന്റെ ടോപ്‌സ്‌കോററായത്. വില്ല്യംസണ്‍ 74 പന്തില്‍ ആറു ബൗണ്ടറികളോടെ 76ഉം ടെയ്‌ലര്‍ 37 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെടെ 54 റണ്‍സുമെടുത്തു. വാലറ്റത്ത് ജെയിംസ് നീഷാമിന്റെ വെടിക്കെട്ട് ഇന്നിങ്‌സും കിവികള്‍ക്കു കരുത്തായി. പുറത്താവാതെ 13 പന്തില്‍ ആറു സിക്‌സറുകളടക്കം 47 റണ്‍സാണ് നീഷാം വാരിക്കൂട്ടിയത്. ഒരോവറിലാണ് നീഷാം തുടര്‍ച്ചയായി അഞ്ചു സിക്‌സറുകളും പറത്തിയത്. ബാറ്റിങിനൊപ്പം മൂന്നു വിക്കറ്റെടുത്ത് നീഷാം ബൗളിങിലും തിളങ്ങി. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 1-0നു മുന്നിലെത്തി.

Story first published: Thursday, January 3, 2019, 16:32 [IST]
Other articles published on Jan 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+