നിലത്തിറങ്ങാതെ കിവികളുടെ വിജയപ്പറക്കല്‍... പാകിസ്താനെ തകര്‍ത്തുവിട്ടു
നെല്‍സണ്‍: ന്യൂസിലന്‍ഡിന്റെ വിജയക്കുതിപ്പ് തടയാന്‍ പാകിസ്താനുമാവുന്നില്ല. നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്നു ഫോര്‍മാറ്റുകളിലും പരമ്പര വിജയം നേടിയ കിവികള്‍ പാകിസ്താനെതിരെയും ഇതാവര്‍ത്തിക്കുകയാണ്. പാകിസ്താനെതിരായ ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും കിവികള്‍ ജയം കൊയ്തു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം എട്ടു വിക്കറ്റിന്റെ ഗംഭീര വിജയമാണ് ആതിഥേയര്‍ ആഘോഷിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 246 റണ്‍സാണ് നേടിയത്. മുഹമ്മദ് ഹഫീസ് (60), ഷദാബ് ഖാന്‍ (52), ഹസന്‍ അലി (51) എന്നിവരാണ് സന്ദര്‍ശകരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പാക് ഇന്നിങ്‌സിനു ശേഷം മഴയെത്തിയതോടെ കിവികളുടെ വിജയലക്ഷ്യം 25 ഓവറില്‍ 151 റണ്‍സാക്കി പുനര്‍ നിശ്ചയിച്ചു.

ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റ്‌ലിന്റെ (86*) തകര്‍പ്പന്‍ ഇന്നിങ്‌സ് 23.5 ഓവറില്‍ തന്നെ കിവികളെ ലക്ഷ്യത്തിലെത്തിച്ചു. രണ്ടു വിക്കറ്റിന് 151 റണ്‍സാണ് ന്യൂസിലന്‍ഡ് നേടിയത്. 71 പന്തില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമടങ്ങിയതായിരുന്നു ഗുപ്റ്റിലിന്റെ ഇന്നിങ്‌സ്. റോസ് ടെയ്‌ലര്‍ (45*) മികച്ച പിന്തുണയേകി. ഗുപ്റ്റില്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 2-0ന് മുന്നിലെത്തി. പരമ്പര പോക്കറ്റിലാക്കാന്‍ ശേഷിക്കുന്ന മൂന്നു കളികളില്‍ ഒന്നില്‍ മാത്രം കിവികള്‍ക്കു ജയിച്ചാല്‍ മതി. എന്നാല്‍ പാകിസ്താനാവട്ടെ അടുത്ത കളി ഏറെ നിര്‍ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications