വില്ല്യംസണ്‍ വെടിക്കെട്ട്... പിന്നാലെ മഴ, പാകിസ്താനെ തകര്‍ത്ത് കിവികള്‍
ക്രൈസ്റ്റ്ചര്‍ച്ച്: വെസ്റ്റ് ഇന്‍ഡീസിനെതിരായ സമ്പൂര്‍ണ പരമ്പര വിജയത്തിനു ശേഷം പാകിസ്താനെതിരായ പരമ്പരയിലും ന്യൂസിലന്‍ഡ് ജയത്തോടെ തുടങ്ങി. ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 61 റണ്‍സിനാണ് കിവികള്‍ പാകിസ്താനെ കെട്ടുകെട്ടിച്ചത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ കിവികള്‍ ഏഴു വിക്കറ്റിന് 315 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തി.

117 പന്തില്‍ എട്ടു ബൗണ്ടറികളോടെ വില്ല്യംസണ്‍ 115 റണ്‍സ് നേടി. നേരത്തേ വിന്‍ഡീസിനെതിരേ നടന്ന ടി20 പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഓപ്പണര്‍ കോളിന്‍ മണ്‍റോ 58 റണ്‍സോടെ തിളങ്ങി. ഹെന്റി നിക്കോളാസ് (50), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (48) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി.
കിവീസിന്റെ ഇന്നിങ്‌സിനു ശേഷം മഴ വില്ലനായെത്തിയതോടെ പാകിസ്താന്റെ വിജയലക്ഷ്യം 30.1 ഓവറില്‍ 228 റണ്‍സാക്കി പുനര്‍ നിര്‍ണയിച്ചു. എന്നാല്‍ ആറു വിക്കറ്റിന് 166 റണ്‍സെടുക്കാനേ പാകിസ്താനായുള്ളൂ. ഓപ്പണര്‍ ഫഖാര്‍ സമാന്‍ (82) മാത്രമാണ് പാക് നിരയില്‍ പൊരുതി നോക്കിയത്. ടിം സോത്തി മൂന്നും ട്രെന്റ് ബോള്‍ട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി. വില്ല്യംസണാണ് കൡയിലെ താരം. ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications