Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയം 'തുന്നിയെടുത്ത്' ടെയ്‌ലര്‍... ആദ്യ ഏകദിനം കിവീസിന്, ഇംഗ്ലണ്ടിനെ തകര്‍ത്തു

വെല്ലിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ ന്യൂസിലന്‍ഡിന് മൂന്നു വിക്കറ്റിന്റെ ആവേശോജ്വല വിജയം. നാലു പന്തു മാത്രംബ ബാക്കി നില്‍ക്കെയാണ് കിവീസ് വിജയം കൊത്തിപ്പറന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ന്യൂസിലന്‍ഡിന് വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് നല്‍കിയത്. നിശ്ചിത ഓവറില്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 284 റണ്‍സെടുത്തു.

1

മറുപടി ബാറ്റിങില്‍ മുന്‍നിര തകര്‍ന്ന കിവീസിനെ രക്ഷിച്ചത് മുന്‍ ക്യാപ്റ്റന്‍ റോസ് ടെയ്‌ലറാണ്. നാലാമനായി ക്രീസിലെത്തിയ ടെയ്‌ലര്‍ സെഞ്ച്വറിയുമായി ആതിഥേയരുടെ വീരനായകനായി മാറി. 116 പന്തില്‍ 12 ബൗണ്ടറികളടക്കം 113 റണ്‍സാണ് ടെയ്‌ലര്‍ നേടിയത്. ടോ ലാതമിന്റെ (79) മികച്ച ഇന്നിങ്‌സും ന്യൂസിലന്‍ഡിനു തുണയായി. വാലറ്റത്ത് 27 പന്തില്‍ രണ്ടു ബൗണ്ടറികളും നാലു സിക്‌സറുമടക്കം പുറത്താവാതെ 45 റണ്‍സെടുത്ത മിച്ചെല്‍ സാന്റ്‌നര്‍ കിവീസിന്റെ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു.

2

നേരത്തേ ജോസ് ബട്‌ലര്‍ (79), ജോ റൂട്ട് (72) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. 65 പന്തില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറും ബട്‌ലറുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. 75 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് റൂട്ട് 71 റണ്‍സെടുത്തത്. കിവീസിന്റെ വിജയശില്‍പ്പിയായ ടെയ്‌ലറാണ് മാന്‍ ഓഫ് ദി മാച്ച്. ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.

Story first published: Monday, February 26, 2018, 7:32 [IST]
Other articles published on Feb 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+