Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് സന്നാഹം: സ്മിത്തിന്റെ ഇന്നിങ്‌സ് വിഫലം, ചാംപ്യന്മാരെ കിവികള്‍ മലര്‍ത്തിയടിച്ചു

ബ്രിസ്ബണ്‍: ലോകകപ്പിനു മുന്നോടിയായുള്ള രണ്ടാം സന്നാഹ മല്‍സരത്തില്‍ നിലവിലെ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കു തോല്‍വി. ന്യൂസിലാന്‍ഡ് ഇലവനാണ് ഏഴു വിക്കറ്റിന് ഓസീസിന്റെ കഥ കഴിച്ചത്. രണ്ടു ദിവസം മുമ്പ് നടന്ന സന്നാഹത്തില്‍ ഓസീസ് ജയം കൊയ്തിരുന്നു. ഇത്തവണ കിവീസ് അതിനു കണക്കുതീര്‍ക്കുകയായിരുന്നു.

youbng

ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആറു വിക്കറ്റിന് 277 റണ്‍സാണ് നേടാനായത്. വിലക്ക് കഴിഞ്ഞ് തൊട്ടുമുമ്പത്തെ കളിയിലൂടെ ദേശീയ ടീമില്‍ തിരിച്ചെത്തിയ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ (89) ഇന്നിങ്്‌സാണ് ഓസീസിനു തുണയായത്. അഞ്ചാമനായി ഇറങ്ങിയ സ്മിത്ത് 77 പന്തില്‍ നാലു വീതം സിക്‌സറും ബൗണ്ടറിയുമടക്കമാണ് 89 റണ്‍സ് നേടിയത്. ഉസ്മാന്‍ ഖ്വാജ (56), ഗ്ലെന്‍ മാക്‌സ്വെല്‍ (52) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ന്യൂസിലാന്‍ഡിനായി ഡഗ് ബ്രെസ്വെല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

മറുപടിയില്‍ വില്‍ യങിന്റെ (130) സെഞ്ച്വറിയും ടോം ലാതമിന്റെ (69) ഫിഫ്റ്റിയും 47.2 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കിവീസിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 132 പന്തില്‍ 11 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് യങിന്റെ ഇന്നിങ്‌സ്. ലാതം 67 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും നേടി. ഓപ്പണര്‍ ജോര്‍ജ് വര്‍ക്കറാണ് (56) ന്യൂസിലാന്‍ഡിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.

Story first published: Wednesday, May 8, 2019, 21:28 [IST]
Other articles published on May 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+