ഏകദിനം കൈവിട്ടു, ടി20യില്‍ തിരിച്ചടിക്കും!! കിവീസിന്റെ തുറുപ്പുചീട്ടാവാന്‍ 2 പുതുമുഖങ്ങള്‍

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പര കൈവിട്ടതിന്റെ ക്ഷീണം ട്വന്റി20 പരമ്പരയില്‍ തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ന്യൂസിലാന്‍ഡ്. ഏകദിന പരമ്പരയിലെ ആദ്യ രണ്ടു കളികളിലും പൊരുതാന്‍ പോലുമാവാതെയാണ് കിവികള്‍ കീഴടങ്ങിയത്. എന്നാല്‍ വരാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ തങ്ങളുടെ തനിനിറം കാണിക്കാനൊരുങ്ങുകയാണ് ആതിഥേയര്‍.
മൂന്നു മല്‍സരങ്ങള്‍ക്കുള്ള ന്യൂസിലാന്‍ഡിന്റെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. രണ്ടു പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് കിവികള്‍ ഇന്ത്യക്കെതിരേ അങ്കത്തിന് കച്ചമുറുക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഫെബ്രുവരി ആറിന് വെല്ലിങ്ടണിലാണ് ടി20 പരമ്പരയിലെ ആദ്യ മല്‍സരം അരങ്ങേറുന്നത്.

മിച്ചെലും ടിക്‌നറും പുതുമുഖങ്ങള്‍
ഓള്‍റൗണ്ടര്‍ ഡാരില്‍ ബ്ലെയറും പേസര്‍ ബ്ലെയര്‍ ടിക്‌നറുമാണ് ന്യൂസിലാന്‍ഡിന്റെ ടി20 ടീമിലെ രണ്ടു പുതുമുഖങ്ങള്‍. 27 കാരനായ മിച്ചെലും 25കാരനായ ടിക്‌നറും പരമ്പരയില്‍ തങ്ങളുടെ തുറുപ്പുചീട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് ന്യൂസിലാന്‍ഡ്.
എന്നാല്‍ ടിക്‌നര്‍ ടി20 പരമ്പരയിലെ ആദ്യ രണ്ടു കൡകളില്‍ ഉണ്ടാവില്ല. ഫെബ്രുവരി 10ന് നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ മാത്രമേ താരം ടീമിനൊപ്പം ചേരുകയുള്ളൂ. ലോക്കി ഫെര്‍ഗൂസന്റെ പകരക്കാരനായാണ് ടിക്‌നര്‍ ടീമിലെത്തുന്നത്.

ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളെ തുടര്‍ന്നാണ് മിച്ചെലിനെയും ടിക്‌നറെയും ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയതെന്നു ന്യൂസിലാന്‍ഡ് സെലക്ടര്‍ ഗാവിന്‍ ലാര്‍സന്‍ വ്യക്തമാക്കി.
ടി20യില്‍ ന്യൂസിലാന്‍ഡിന്റെ എ ടീമിനു വേണ്ടി ഇരുവരും കളിച്ചിട്ടുണ്ട്. ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനമാണ് മിച്ചെല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ടിക്‌നറാവട്ടെ തുടര്‍ച്ചായി മികച്ച വേഗത്തില്‍ പന്തെറിയുകയും വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യ സെലക്ടര്‍ ലാര്‍സന്‍ പറഞ്ഞു.

ന്യൂസിലാന്‍ഡ് ടി20 ടീം
കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡഗ് ബ്രെസ്‌വെല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസന്‍ (ആദ്യ രണ്ടു മല്‍സരങ്ങള്‍), മാര്‍ട്ടിന്‍ ഗുപ്റ്റില്‍, സ്‌കോട്ട് ക്യുഗെലെന്‍, ഡാരില്‍ മിച്ചെല്‍, കോളിന്‍ മണ്‍റോ, മിച്ചെല്‍ സാന്റ്‌നര്‍, ടിം സെയ്‌ഫെര്‍ട്ട്, ഇഷ് സോധി, ടിം സോത്തി, റോസ് ടെയ്‌ലര്‍, ബ്ലെയര്‍ ടിക്‌നര്‍ (മൂന്നാം മല്‍സരം).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications