വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വില്ല്യംസണ്‍ തിരിച്ചെത്തി, ഇന്ത്യ വിയര്‍ക്കും... ടി20 ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്

ഒരു വര്‍ഷത്തോളം ടി20യില്‍ വില്ല്യംസണ്‍ കളിച്ചിട്ടില്ല

New Zealand announce 14-man squad for T20I series against India | Oneindia Malayalam
will

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണിന്റെ മടങ്ങിവരവാണ് കിവീസ് ടീമിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിഞ്ഞ ഒരു വര്‍ഷത്തോളം ടി20 ക്രിക്കറ്റില്‍ അദ്ദേഹം കളിച്ചിരുന്നില്ല. 2019 ഫെബ്രുവരിയിലാണ് വില്ല്യംസണ്‍ അവസാനമായി ന്യൂസിലാന്‍ഡിനു വേണ്ടി ടി20യില്‍ ഇറങ്ങിയത്.

ഇതാണ് കളി... ടി20യില്‍ ലോക റെക്കോര്‍ഡിട്ട് സ്റ്റിര്‍ലിങ്, ലോക ചാംപ്യന്‍മാരെ വീഴ്ത്തി ഐറിഷ് വിപ്ലവംഇതാണ് കളി... ടി20യില്‍ ലോക റെക്കോര്‍ഡിട്ട് സ്റ്റിര്‍ലിങ്, ലോക ചാംപ്യന്‍മാരെ വീഴ്ത്തി ഐറിഷ് വിപ്ലവം

ഇന്ത്യക്കെതിരേയുള്ള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ കിവീസിനെ നയിക്കുക വില്ല്യംസണ്‍ തന്നെയാണ്. കാര്യമായ സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് ഇന്ത്യക്കെതിരേയുള്ള ടീമിനെ കിവീസ് പ്രഖ്യാപിച്ചത്.

പ്രമുഖരെല്ലാം ടീമില്‍

പ്രമുഖരെല്ലാം ടീമില്‍

പ്രമുഖ താരങ്ങളെയെല്ലാം ന്യൂസിലാന്‍ഡിന്റെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ട്ടിന്‍ ഗുപ്റ്റിലും കോളിന്‍ മണ്‍റോയും തന്നെയാണ് ടീമിന്റെ ഓപ്പണര്‍മാര്‍. സൂപ്പര്‍ സ്മാഷ് ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനം നടത്തിയ ടിം സെയ്‌ഫേര്‍ട്ട് ടീമിലുണ്ട്. പരിചയസമ്പന്നനായ റോസ് ടെയ്‌ലറും ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

ഹാമിഷ് ബെന്നറ്റ് പുതുമുഖം

ഹാമിഷ് ബെന്നറ്റ് പുതുമുഖം

വലം കൈയന്‍ പേസര്‍ ഹാമിഷ് ബെന്നറ്റാണ് ന്യൂസിലാന്‍ഡ് ടീമിലെ ഏക പുതുമുഖം. 16 ഏകദിനങ്ങളിലും ഒരു ടെസ്റ്റിലും ഇതിനകം കളിച്ചു കഴിഞ്ഞെങ്കിലും ബെന്നറ്റ് ടി20 ടീമിന്റെ ഭാഗമാവുന്നത് ഇതാദ്യമാണ്.
സൂപ്പര്‍ സ്മാഷ് ടൂര്‍ണമെന്റില്‍ കാഴ്ചവച്ച സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരത്തിനു ടി20 ടീമിലേക്കു വഴി തുറന്നത്. ടൂര്‍ണമെന്റില്‍ 10 മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകള്‍ ബെന്നറ്റ് വീഴ്ത്തിയിരുന്നു.

ബോള്‍ട്ട് കളിക്കില്ല

ബോള്‍ട്ട് കളിക്കില്ല

പരിക്കിനെ തുടര്‍ന്നു സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് ഈ പരമ്പരയില്‍ ന്യൂസിലാന്‍ഡിനു വേണ്ടി പന്തെറിയില്ല. പകരം ടിം സോത്തിയായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. പരിക്കേറ്റതിനാല്‍ പേസര്‍ ലോക്കി ഫെര്‍ഗൂസനും ടീമില്‍ ഇല്ല.
ഡാരില്‍ മിച്ചെല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, സ്‌കോട്ട് ക്യുഗെലൈന്‍ എന്നിവരാണ് ടീമിലെ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍. മിച്ചെല്‍ സാന്റ്‌നറാണ് സ്പിന്നറായ ഓള്‍റൗണ്ടര്‍. അജാസ് പട്ടേലിനു പകരം പരിചയ സമ്പന്നനായ ഇഷ് സോധി ടീമിലെത്തി.

ന്യൂസിലാന്‍ഡ് ടി20 ടീം

ന്യൂസിലാന്‍ഡ് ടി20 ടീം

മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ടോം ബ്രൂസ് (നാല്, അഞ്ച് മല്‍സരങ്ങളില്‍ മാത്രം), കോളിന്‍ ഡി ഗ്രാന്‍ഡോം (ആദ്യ മൂന്നു കളികളില്‍ മാത്രം), സ്‌കോട്ട് ക്യുഗെലൈന്‍, ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്‌നര്‍, ടിം സെയ്‌ഫേര്‍ട്ട്, ഇഷ് സോധി, ടിം സോത്തി, ബ്ലെയര്‍ ടിക്‌നര്‍, ഹാമിഷ് ബെന്നറ്റ്.

ആദ്യ മല്‍സരം 24ന്

ആദ്യ മല്‍സരം 24ന്

ജനുവരി 24നാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. ഓക്ക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കിലാണ് ഈ മല്‍സരം. രണ്ടാം ടി20 ജനുവരി 26ന് നടക്കും. ഓക്ക്്‌ലാന്‍ഡ് തന്നെയാണ് ഈ മല്‍സരത്തിനും വേദിയാവുന്നത്.
ശേഷിച്ച ടി20കള്‍ ജനുവരി 29, 31, ഫ്രെബുവരി രണ്ട് തിയ്യതികളില്‍ ഹാമില്‍റ്റണ്‍, വെല്ലിങ്ടണ്‍, മൗണ്ട് മൗഗനുയി എന്നീവിടങ്ങളിലായി നടക്കും. ടി20 പരമ്പരയ്ക്കു ശേഷം മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളും കൂടി ഇന്ത്യ ന്യൂസിലാന്‍ഡില്‍ കളിക്കും.

Story first published: Thursday, January 16, 2020, 11:38 [IST]
Other articles published on Jan 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X