വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: സിഎസ്‌കെയ്‌ക്കൊപ്പം എന്‍ഗിഡിയില്ല, പകരം കിവി ഓള്‍റൗണ്ടര്‍... താരത്തിന് കന്നി സീസണ്‍

സ്‌കോട്ട് ക്യുഗെലൈനെയാണ് സിഎസ്‌കെ ടീമിലുള്‍പ്പെടുത്തിയത്

By Manu

ചെന്നൈ: പരിക്കു മൂലം പിന്‍മാറിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിയുടെ പകരക്കാരനെ ഐപിഎല്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് കണ്ടെത്തി. ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ സ്‌കോട്ട് ക്യുഗെലൈനെയാണ് സിഎസ്‌കെ ടീമിലേക്കു പുതുതായി ഉള്‍പ്പെടുത്തിയത്. താരത്തിന്റെ കന്നി ഐപിഎല്‍ കൂടിയാണിത്. ന്യൂസിലാന്‍ഡിനായി രണ്ടു ഏകദിനങ്ങളും നാലു ടി20കളും മാത്രമേ ക്യുഗെലൈന്‍ ഇതുവരെ കളിച്ചിട്ടുള്ളൂ. സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങാണ് ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടര്‍ കൂടിയായ ക്യുഗെലൈനെ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ക്കുള്ള സിഎസ്‌കെ ടീമിലുള്‍പ്പെടുത്തിയ കാര്യം അറിയിച്ചത്.

KUGE

എന്‍ഗിഡിയില്‍ നിന്നും തികച്ചും വ്യത്യസ്തനായ താരമാണ് പുതുതായി ടീമിലേക്കു വരുന്ന ക്യുഗെലൈന്‍. വേഗത്തില്‍ പന്തെറിയാന്‍ മിടുക്കനായ അദ്ദേഹം ബാറ്റിങിലും ടീമിനു മുതല്‍ക്കൂട്ടാവും. നല്ല പേസും വേരിയേഷനും ബൗളിങില്‍ കൊണ്ടവരുന്ന താരം കൂടിയാണ് ക്യുഗെലൈന്‍. അടുത്തയാഴ്ച അദ്ദേഹം സിഎസ്‌കെ ടീമിനൊപ്പം ചേരുമെന്നും ഫ്‌ളെമിങ് അറിയിച്ചു.

ഐപിഎല്‍: മൂന്നില്‍ രണ്ടിലും മുട്ടുമടക്കി... മുംബൈക്ക് പിഴയ്ക്കുന്നതെവിടെ? കാരണങ്ങള്‍ ഒന്നിലേറെ ഐപിഎല്‍: മൂന്നില്‍ രണ്ടിലും മുട്ടുമടക്കി... മുംബൈക്ക് പിഴയ്ക്കുന്നതെവിടെ? കാരണങ്ങള്‍ ഒന്നിലേറെ

ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ അവസാന കളിയില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് എന്‍ഗിഡിയെ പരിക്ക് പിടികൂടിയത്. ഇതേ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും പിന്‍മാറുന്നതായി അദ്ദേഹം അറിയിക്കുകയായിരുന്നു. ഇംഗ്ലണ്ട് താരം ഡേവിഡ് വില്ലിയും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് സിഎസ്‌കെ ടീമില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചിരുന്നു.

Story first published: Sunday, March 31, 2019, 16:26 [IST]
Other articles published on Mar 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X