
വലിയ റോളര്‍ മതിയെന്ന് കോലി
ദക്ഷിണാഫ്രിക്കയുടെ രണ്ടാമിന്നിങ്‌സ് അവസാനിപ്പിച്ച ശേഷം ബിഗ് ബ്ലൂവെന്ന് പേരുള്ള ഗ്രൗണ്ടിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഭാരമേറിയ റോളര്‍ കൊണ്ട് പിച്ച് ശരിയാക്കാന്‍ കോലി നിര്‍ദേശിക്കുകയായിരുന്നു. 208 റണ്‍സെന്ന വിജയലക്ഷ്യത്തിനായാ പാഡണിയമുമ്പായിരുന്നു കോലി ഇക്കാര്യം ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത്തരത്തിലുള്ള വലിയ റോളറുകള്‍ പിച്ചില്‍ ഉപയോഗിക്കുന്നത് ബാറ്റ്‌സ്മാന്‍മാരെയല്ല, മറിച്ച് ബൗളര്‍മാരെയാണ് സഹായിക്കുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഈര്‍പ്പം നഷ്ടമായി
ഇത്തരത്തില്‍ ഭാരമേറിയ വലിയ റോളറുകള്‍ പിച്ചില്‍ ഉപയോഗിക്കുകയാണെങ്കില്‍ അതു പിച്ചിലെ ഈര്‍പ്പം കളയാന്‍ ഇടയാക്കും. പിച്ചിലെ ഈര്‍പ്പം പൂര്‍ണമായും നഷ്ടപ്പെടുത്തുന്ന ഇത് പേസര്‍മാര്‍ക്ക് വലിയ സഹായമാവുകയും ചെയ്യും. കോലിയുടെ ഈ നീക്കത്തിനു ശേഷം ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ കത്തിക്കയറിയപ്പോള്‍ ഇന്ത്യ ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു.
ഭാരമേറിയ റോളര്‍ ഉപയോഗിക്കുന്ന പിച്ചുകള്‍ കൂടുതല്‍ വേഗമേറിയതായി മാറുകയും സീമര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പ്രമുഖകര്‍ പറയുന്നു.

ആദ്യദിനം കോലിയുടേത് ബുദ്ധിപരമായ തീരുമാനം
കേപ്ടൗണ്‍ ടെസ്റ്റിന്റെ ഒന്നാംദിനം ചെറിയ റോളര്‍ കൊണ്ട് പിച്ച് തയ്യാറാക്കാനാണ് കോലി നിര്‍ദേശിച്ചത്. അദ്ദേഹത്തിന്റെ ഈ തീരുമാനനം ബുദ്ധിപരമായിരുന്നുവെന്നു പിച്ച് ക്യൂറേറ്റര്‍ ഇവാന്‍ ചൂണ്ടിക്കാട്ടി. കോലിയുടെ ഈ നിര്‍ദേശം കൊണ്ട് പിച്ചിനു കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ല. ബാറ്റ്‌സ്മാന്‍മാരെ ഇതു കാര്യമായ ബാധിച്ചതുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭാരമേറിയ റോളര്‍ ഉപയോഗിച്ചാല്‍ പിച്ചിലെ ഈര്‍പ്പം പൂര്‍ണമായി പോവുമെന്നതും സീം മൂവമെന്റ് കൂടുമെന്നും ചെയ്യുമെന്നുമുള്ളത് ആരും പഠനത്തിലൂടെ തെളിയിച്ചതല്ല, മറിച്ച് അനുഭവങ്ങളിലൂടെയാണ് ഇക്കാര്യം ബോധ്യമായതെന്നും ഇവാന്‍സ് വിശദമാക്കി.

ചരിത്രം മനസ്സിലാക്കണം
ഇത്തരം സാഹചര്യങ്ങളില്‍ കഴിഞ്ഞ സംഭവങ്ങളെക്കുറിച്ചുള്ള ഒരു ധാരണ കൂടി ക്യാപ്റ്റന് ഉണ്ടാവേണ്ടതുണ്ട്. അങ്ങനെ ആയിരുന്നെങ്കില്‍ കോലി ഇത്തരമൊരു മോശം തീരുമാനം എടുക്കില്ലായിരുന്നുവെന്നും ഇവാന്‍സ് പറയുന്നു.
ഹോം ടീമിന്റെ ക്യാപ്റ്റന്‍ സ്വാഭാവികയുമായും ക്യുറേറ്ററുടെ അടുത്തതെത്തി അഭിപ്രായങ്ങള്‍ ചോദിക്കാറുണ്ട്. എന്നാല്‍ സന്ദര്‍ശക ടീമിന്റെ ക്യാപ്റ്റന്‍ ഇതു ചെയ്യാറില്ല. പലപ്പോഴും മറ്റുള്ളവരോട് ചോദിക്കുകയോ അല്ലെങ്കില്‍ സ്വയം തീരുമാനമെടുക്കുകയോ ആണ് ഇവര്‍ ചെയ്തു വരുന്നതെന്നും ഇവാന്‍സ് സൂചിപ്പിച്ചു.

സച്ചിന്റെ നിര്‍ദേശം
റോളര്‍ കൊണ്ട് പിച്ചിനുണ്ടാവുന്ന മാറ്റത്തെക്കുറിച്ച് ഏറ്റവും നന്നായി മനസ്സിലാക്കിയ താരങ്ങളിലൊരാളായിരുന്നു ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 2013ല്‍ ഇതു തെളിയിക്കുന്ന ഒരു സംഭവവും നടന്നിരുന്നു. മുംബൈയും ഹരിയാനയും തമ്മിലുള്ള രഞ്ജി ട്രോഫി മല്‍സരത്തിനിടെയായിരുന്നു സംഭവം. മുംബൈയുടെ ആദ്യ ഇന്നിങ്‌സില്‍ വേഗമേറിയ പിച്ചില്‍ സച്ചിന്‍ കാര്യമായ റണ്‍സ് നേടാനാവാതെ പുറത്തായിരുന്നു.
രണ്ടാമിന്നിങ്‌സില്‍ സച്ചിന്‍ തന്ത്രം മാറ്റുകയായിരുന്നു. ഭാരമേറിയ റോളര്‍ വേണ്ടെന്ന് സച്ചിന്‍ അന്ന് മുംബൈയുടെ ക്യാപറ്റനായ സഹീര്‍ ഖാനോട് നിര്‍ദേശിക്കുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ സച്ചിന്‍ പുറത്താവാതെ 79 റണ്‍സോടെ കസറുകയും ചെയ്തു.


Click it and Unblock the Notifications











