ടെസ്റ്റില്‍ ബംഗ്ലാദേശ് ഒന്നുമില്ല; ന്യൂസിലന്‍ഡിനോട് രണ്ടാം ടെസ്റ്റിലും വീണ്ടും വന്‍ തോല്‍വി
വെല്ലിങ്ടണ്‍: ഏകദിനത്തിലെ കരുത്ത് ടെസ്റ്റില്‍ പുറത്തെടുക്കാന്‍ കഴിയാത്ത ബംഗ്ലാദേശിന് വീണ്ടും വന്‍ തോല്‍വി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും ബംഗ്ലാദേശ് ഇന്നിങ്‌സ് തോല്‍വി വഴങ്ങി. ഒരിന്നിങ്‌സിലും 12 റണ്‍സിനുമായിരുന്നു ന്യൂസിലന്‍ഡിന്റെ വിജയം. ഇതോടെ മൂന്നു മത്സര പരമ്പര ന്യൂസിലന്‍ഡ് 2-0 എന്ന നിലയില്‍ സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തിന്റെ അഞ്ചാം ദിനം ആദ്യ സെഷനില്‍ ബംഗ്ലാദേശ് പോരാട്ടം അവസാനിച്ചു. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 211ന് മറുപടിയായി ന്യൂസിലന്‍ഡ് 432 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ തോല്‍വി ഒഴിവാക്കാന്‍ പാടുപെട്ട ബംഗ്ലാദേശിന്റെ പോരാട്ടം 209ല്‍ അവസാനിച്ചു. ഇരട്ട സെഞ്ച്വറി നേടിയ റോസ് ടെയ്‌ലറാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.
രണ്ടാം ഇന്നിങ്‌സില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 221 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിനെ ഇടയ്ക്കിടെ തടസ്സപ്പെടുത്തിയ മഴയും രക്ഷയ്‌ക്കെത്തിയില്ല. നെയ്ല്‍ വാഗറുടെ 5 വിക്കറ്റ് പ്രകടനം സന്ദര്‍ശകരെ തകര്‍ത്തു. ട്രെന്റ് ബോള്‍ട്ട് 4 വിക്കറ്റുകളും വീഴ്ത്തി. 67 റണ്‍സെടുത്ത മുഹമ്മദുള്ളയാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍. മുഹമ്മദ് മിഥുന്‍ 47 റണ്‍സെടുത്തു.
ന്യൂസിലന്‍ഡിനായി റോസ് ടെയ്‌ലര്‍ 200 റണ്‍സ് നേടിയപ്പോള്‍ ഹെന്റി നിക്കൊളാസ് 107 റണ്‍സും സ്വന്തമാക്കി. മത്സരത്തില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ശനിയാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ കളിക്കുകയില്ലെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പിന് മുന്‍പ് വില്യംസണിന് തിരിച്ചുവരേണ്ടതിനാല്‍ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിലും വില്യംസണ്‍ കളിക്കുകയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications