പെര്‍ത്ത്: വനിതാ ടി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരേ ന്യൂസീലന്‍ഡിന് ജയം .ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് കിവീസ് പെണ്‍പടയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കിവീസ് 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു. ന്യൂസീലന്‍ഡിനുവേണ്ടി മൂന്ന് വിക്കറ്റുവീഴ്ത്തിയ ഹെയ്ലി ജെന്‍സനാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍ നിരയില്‍ ക്യാപ്്റ്റന് ചാമരി അട്ടപ്പട്ടു(41) ടോപ് സ്കോററായി. ഹര്‍ഷിത മാധവി (27),ഹാസിനി പെരേര (20), അനുഷ്ക സഞ്ജീവനി (15) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. മധ്യ നിരയില്‍ കൂട്ടത്തകര്‍ച്ച നേരിട്ടതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. ന്യൂസീലന്‍ഡിനുവേണ്ടി ഹെയ്ലി ജെന്സന് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആമീലിയ കെര്‍ രണ്ടും ലീ തഹുഹു, സോഫി ഡിവൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഹസരങ്ക രക്ഷകനായി, ആവേശ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി ശ്രീലങ്ക
മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിനുവേണ്ടി ക്യാപ്റ്റനും ഓപ്പണറുമായ സോഫി ഡിവൈന്‍ (75) അപരാജിത അര്‍ധ സെഞ്ച്വറിയോടെ നിലയുറപ്പിച്ചതോടെ അനായാസം വിജയലക്ഷ്യം മറികടന്നു. 55 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെയാണ് സോഫിയുടെ തകര്‍പ്പന്‍ ബാറ്റിങ്. റേച്ചല്‍ പ്രൈസ്റ്റ് (6), സൂസി ബേറ്റിസ് (13), മാഡി ഗ്രീന്‍ (29), കാറ്റി മാര്ട്ടിന് (4*) എന്നിവരാണ് ന്യൂസീലന്‍ഡിന്റെ മറ്റ് സ്കോറര്‍മാര്‍. ശ്രീലങ്കയ്ക്കുവേണ്ടി കവിഷ ഡില്ഹാരി, ചാമരി അട്ടപ്പട്ടു എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.