വെസ്റ്റ് ഇന്‍ഡീസിനെ എറിഞ്ഞൊതുക്കി കിവീസ് ബൗളര്‍മാര്‍; ഒന്നാം ടെസ്റ്റില്‍ റെക്കോഡ് ജയം

ഹാമില്‍ട്ടന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് റെക്കോഡ് ജയം. സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസിനെ ഇന്നിങ്‌സിനും 134 റണ്‍സിനുമാണ് ന്യൂസീലന്‍ഡ് തോല്‍പ്പിച്ചത്. 1999ല്‍ 105 റണ്‍സിന് തോല്‍പ്പിച്ചതായിരുന്നു ന്യൂസീലന്‍ഡിന്റെ വെസ്റ്റ് ഇന്‍ഡീസിനെതിരായ വലിയ ടെസ്റ്റ് ജയം. ഇത് മറികടക്കാന്‍ കെയ്ന്‍ വില്യംസനും സംഘത്തിനുമായി. ഇരട്ട സെഞ്ച്വറിയുമായി തിളങ്ങിയ കെയ്ന്‍ വില്യംസനാണ് കളിയിലെ താരം.

ഒന്നാം ഇന്നിങ്‌സില്‍ 381 റണ്‍സിന്റെ ലീഡ് നേടിയതോടെ ന്യൂസീലന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനെ ഫോളോ ഓണിന് ക്ഷണിച്ചു. അവസരത്തിനൊത്ത് പന്തെറിഞ്ഞ കിവീസ് നിരയ്ക്ക് മുന്നില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിര 247 റണ്‍സില്‍ ഒതുങ്ങി. ജെര്‍മെയ്ന്‍ ബ്ലാക് വുഡ് (104) സെഞ്ച്വറിയും അല്‍സാരി ജോസഫ് (86) അര്‍ധ സെഞ്ച്വറിയും നേടി പൊരുതി നോക്കിയെങ്കിലും ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാനായില്ല.

ക്രയ്ഗ് ബ്രാത്ത് വെയ്റ്റ് (12), കാംബെല്‍ (2), ഡാരന്‍ ബ്രാവോ (12), ഷംറാഹ് ബ്രൂക്‌സ് (2), റോഷ്ടന്‍ ചേസ് (6) തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി. ന്യൂസീലന്‍ഡിനുവേണ്ടി നീല്‍ വാഗ്നര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കെയ്ല്‍ ജാമിന്‍സന്‍ രണ്ടും ടിം സൗത്തി, ട്രന്റ് ബോള്‍ട്ട്, ഡെറില്‍ മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 519 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കരിയറിലെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോറുമായി നായകന്‍ കെയ്ന്‍ വില്യസനാണ് (251) ന്യൂസീലന്‍ഡിനെ മുന്നില്‍ നിന്ന് നയിച്ചത്. ടോം ലാദം (86), റോസ് ടെയ്‌ലര്‍ (38), കെയ്ല്‍ ജാമിന്‍സന്‍ (51) എന്നിവരും മികച്ച പിന്തുണ നല്‍കി. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി കിമാര്‍ റോച്ച്,ഷെനോന്‍ ഗബ്രിയേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ അല്‍സാരി ജോസഫ് ഒരു വിക്കറ്റും നേടി.

കൂറ്റന്‍ സ്‌കോറിന് മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് വെറും 138 റണ്‍സില്‍ കൂടാരം കയറി. ജോണ്‍ കാംബെല്‍ (26), ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ് (21), ജേസന്‍ ഹോള്‍ഡര്‍ (25) ,ബ്ലാക്ക് വുഡ് (23) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. ന്യൂസീലന്‍ഡിനുവേണ്ടി ടിം സൗത്ത് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജാമിന്‍സനും വാഗ്നറും രണ്ട് വിക്കറ്റ് വീതവും ബോള്‍ട്ട് ഒരു വിക്കറ്റും സ്വന്തമാക്കി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, December 6, 2020, 14:20 [IST]
Other articles published on Dec 6, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X