വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീലങ്കയ്‌ക്കെതിരെ തകര്‍ന്നടിഞ്ഞ ന്യൂസിലന്‍ഡിന് രക്ഷകനായി ടിം സൗത്തി

ക്രിസ്റ്റ്ചര്‍ച്ച്: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം കിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ടിം സൗത്തിയുടെ ഓള്‍റൗണ്ട് പ്രകടനം ആതിഥേയരെ രക്ഷിച്ചു. ഒന്നാംദിനം ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 178 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് എന്ന നിലയിലാണ്. ടിം സൗത്തിയാണ് ആദ്യദിനം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

സിറ്റിക്ക് വീണ്ടും ഷോക്ക്, ഇത്തവണ ഞെട്ടിച്ചത് ലെസ്റ്റര്‍... ലിവര്‍പൂളിനും യുനൈറ്റഡിനും ജയം സിറ്റിക്ക് വീണ്ടും ഷോക്ക്, ഇത്തവണ ഞെട്ടിച്ചത് ലെസ്റ്റര്‍... ലിവര്‍പൂളിനും യുനൈറ്റഡിനും ജയം

സുരംഗ ലക്മലിന്റെ ബൗളിങ് മികവില്‍ ശ്രീലങ്ക മികച്ച തുടക്കമാണ് കാഴ്ചവെച്ചത്. ലക്മലിന്റെ ബൗളിങ്ങില്‍ ആടിയുലഞ്ഞ ന്യൂസിലന്‍ഡ് ഒരവസരത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 64 എന്ന നിലയിലായിരുന്നു. പിന്നീട് 46 റണ്‍സെടുത്ത വാള്‍ട്ടിങ്ങിനൊപ്പം സൗത്തി ഇന്നിങ്‌സ് കെട്ടിപ്പടുക്കുകയായിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം 65 പന്തില്‍ നിന്നും 68 റണ്‍സെടുത്തു.

newzealand

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കും പേസര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ അടിതെറ്റി. സൗത്തി മൂന്നു വിക്കറ്റുമായി ന്യൂസിലന്‍ഡ് ബൗളിങ്ങിനെ മുന്നില്‍നിന്ന് നയിച്ചതോടെ മുന്‍നിര താരങ്ങള്‍ക്ക് സ്‌കോര്‍ കണ്ടെത്താനായില്ല. ഒന്നാംദിനം അവസാനിക്കുമ്പോള്‍ 27 റണ്‍സുമായി ആഞ്ചലോ മാത്യൂസും 15 റണ്‍സുമായി റോഷന്‍ സില്‍വയുമാണ് ക്രീസില്‍. ശ്രീലങ്കയ്‌ക്കെതിരായ പ്രകടനത്തോടെ ന്യൂസിലന്‍ഡിലെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ബൗളര്‍ എന്ന ബഹുമതി സൗത്തിക്ക് സ്വന്തമായി. 233 വിക്കറ്റെടുത്ത ക്രിസ് മാര്‍ട്ടിനെയാണ് സൗത്തി മറികടന്നത്.

Story first published: Thursday, December 27, 2018, 8:29 [IST]
Other articles published on Dec 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X