വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ട്വന്റി-20: ഇന്ത്യയ്ക്ക് അനായാസ ജയം, ഫുള്‍ മാര്‍ക്ക് ബൗളര്‍മാര്‍ക്ക്

1
46204

ഓക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. ഈഡന്‍ പാര്‍ക്കിലെ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കി നില്‍ക്കെ കോലിപ്പട മറികടന്നു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 2-0 എന്ന നിലയില്‍ ഇന്ത്യ മുന്നിലെത്തി. കെഎല്‍ രാഹുല്‍ – ശ്രേയസ് അയ്യര്‍ ജോടിയാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.

രാഹുല്‍

ഓപ്പണറായി ഇറങ്ങിയ രാഹുല്‍ പുറത്താകാതെ അര്‍ധ ശതകം പൂര്‍ത്തിയാക്കി. രണ്ടു സിക്‌സും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെ 50 പന്തില്‍ 57 റണ്‍സ് താരം കുറിച്ചു. രോഹിത് ശര്‍മ്മയും (ആറ് പന്തില്‍ എട്ട്) നായകന്‍ വിരാട് കോലിയും (12 പന്തില്‍ 11) പെട്ടെന്നു പുറത്തായതു മാത്രമാണ് ഇന്ത്യയ്ക്ക് സംഭവിച്ച തിരിച്ചടി.

 രോഹത്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി

ആദ്യ ഓവറില്‍ രോഹത്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി. ടിം സോത്തിയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് ഹിറ്റ്മാന്‍ മടങ്ങിയത്. ആറാം ഓവറില്‍ കോലിയെയും സോത്തി തിരിച്ചയച്ചു. ശേഷമാണ് ശ്രേയസും രാഹുലും ക്രീസില്‍ ഒരുമിക്കുന്നത്. നാലാം വിക്കറ്റില്‍ പക്വതയോടെ കളിച്ച ശ്രേയസ് രാഹുലിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തു കൊണ്ടുവന്നു. 33 പന്തില്‍ 44 റണ്‍സാണ് ശ്രേയസിന്റെ സംഭാവന. മൂന്നു സിക്‌സും ഒരു ഫോറും താരത്തിന്‌റെ ഇന്നിങ്‌സിലുണ്ട്.

ന്യൂസിലാന്‍ഡ്

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്‍ഡ് സ്‌കോര്‍ബോര്‍ഡില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 132 മാത്രമേ കുറിക്കാനായുള്ളൂ. 20 പന്തില്‍ 33 റണ്‍സടിച്ച മാര്‍ട്ടിന്‍ ഗുപ്റ്റിലും 26 പന്തില്‍ 33 റണ്‍സടിച്ച ടിം സെയ്ഫര്‍ട്ടുമാണ് കിവീസ് നിരയിലെ ടോപ്‌സ്‌കോര്‍റമാര്‍. ആദ്യ ഓവറില്‍ ശാര്‍ദ്ധുല്‍ താക്കൂറിന് രണ്ടു തവണ സിക്‌സിന് പറത്തിയ ഗുപ്റ്റില്‍ വലിയ വെടിക്കെട്ടിന് സൂചന നല്‍കിയിരുന്നു.

ഇന്ത്യ

പക്ഷെ, ഇന്ത്യന്‍ ബൗളര്‍മാര്‍ അവസരോചിതമായി പന്തെറിഞ്ഞതോടെ ആതിഥേയരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. റണ്‍സ് കുറച്ചേറെ വഴങ്ങിയെങ്കിലും ആറാം ഓവറില്‍ ഗുപ്റ്റിലിനെ ശാര്‍ദ്ധുല്‍ത്തന്നെ വീഴ്ത്തി. ഒന്‍പതാം ഓവറില്‍ ദൂബെയുടെ പന്തില്‍ ക്യാച്ച് നല്‍കി മണ്‍റോയും (25 പന്തില്‍ 26) മടങ്ങിയതോടെ ന്യൂസിലന്‍ഡ് ഇന്നിങ്‌സിന് വേഗം കുറഞ്ഞു.

ഐ ലീഗ്; തുടര്‍ച്ചയായ നാലാം ജയവുമായി ടിആര്‍എയു, ഈസ്റ്റ് ബംഗാളും മുന്നോട്ട്

മധ്യനിര

മധ്യനിരയില്‍ കൂട്ടുകെട്ടു പടുത്തുയര്‍ത്താന്‍ ശ്രമിച്ച നായകന്‍ വില്യംസണിനെയും (20 പന്തില്‍ 14) കോളിന്‍ ഡി ഗ്രാന്‍ഡോമിനെയും (അഞ്ച് പന്തില്‍ മൂന്ന്) ജഡേഡയാണ് ഡ്രസിങ് റൂമില്‍ തിരിച്ചയച്ചത്. ആദ്യ കളിയില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച റോസ് ടെയ്‌ലറും (24 പന്തില്‍ 18) ഇന്നത്തെ മത്സരത്തില്‍ നനഞ്ഞ പടക്കമായി. ഇന്ത്യന്‍ നിരയില്‍ ജഡേജയ്ക്ക് രണ്ടു വിക്കറ്റുണ്ട്. ശാര്‍ദ്ധുല്‍ താക്കൂര്‍, ജസ്പ്രീത് ബൂംറ, ശിവം ദൂബെ എന്നിവര്‍ ഓരോ വിക്കറ്റുവീതം പങ്കിട്ടു. ചാഹലിന് മാത്രമാണ് വിക്കറ്റ് ലഭിക്കാതെ പോയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍, ഗൗഫ് പുറത്ത്

വിരാട് കോലി

ആദ്യ മത്സരം കളിച്ച ടീമിനെത്തന്നെയാണ് ഇന്നത്തെ മത്സരത്തിലും നായകന്‍ വിരാട് കോലി അണിനിരത്തിയത്. അന്തിമ ഇലവനില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചില്ല. ഒരിക്കല്‍ക്കൂടി റിഷഭ് പന്തിനെ സൈഡ് ബെഞ്ചിലിരുത്തി കെഎല്‍ രാഹുല്‍ ഇന്ത്യയ്ക്കായി ഗ്ലൗസണിഞ്ഞു. മറുഭാഗത്ത് ന്യൂസിലാന്‍ഡ് നിരയിലും മാറ്റങ്ങളില്ല.
നേരത്തെ, ആദ്യ മത്സരത്തില്‍ രണ്ടോവര്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യന്‍ സംഘം 204 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ മറികടന്നത്. ഇതേസമയം, റണ്ണൊഴുക്കു തടയാന്‍ കഴിയാഞ്ഞതു മാത്രമാണ് അന്നത്തെ മത്സരത്തില്‍ ടീം നേരിട്ട പ്രധാന വെല്ലുവിളി. രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ സംഘം ഇതു പരിഹരിക്കുകയും ചെയ്തു.

പിബിഎല്‍; മുംബൈ റോക്കറ്റ്‌സിനെ തകര്‍ത്ത് പൂണെ 7 ഏസസ്

പ്ലേയിങ് ഇലവന്‍

പ്ലേയിങ് ഇലവന്‍

ഇന്ത്യ: രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി (നായകന്‍), ശ്രേയസ് അയ്യര്‍, ശിവം ദൂബെ, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, ശാര്‍ദ്ധുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂംറ.

ന്യൂസിലാന്‍ഡ്: മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്യംസണ്‍ (നായകന്‍), കോളിന്‍ ഡി ഗ്രാന്‍ഡോം, റോസ് ടെയ്‌ലര്‍, ടിം സെയ്ഫര്‍ട്ട് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്‍ടര്‍, ബ്ലെയര്‍ ടിക്‌നര്‍, ടിം സോത്തി, ഇഷ് സോധി, ഹമീഷ് ബെനറ്റ്.

Story first published: Sunday, January 26, 2020, 16:15 [IST]
Other articles published on Jan 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X