വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളിയില്‍ ചട്ടം ലംഘിച്ചു, അംപയറോട് തര്‍ക്കിച്ച് വിരാട് കോലി

ഓക്‌ലാന്‍ഡ്: ട്വന്റി-20 പരമ്പരയിലേറ്റ ക്ഷീണം ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് തീര്‍ത്തു. ഈഡന്‍ പാര്‍ക്കില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 22 റണ്‍സിന്റെ ജയമാണ് കിവീസ് ടീം കയ്യടക്കിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ ആതിഥേയര്‍ സ്വന്തമാക്കുകയും ചെയ്തു. നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് പിഴച്ചതു എവിടെയാണ്? ടോസ് നേടി ഫീല്‍ഡ് ചെയ്യാനുള്ള കോലിയുടെ തീരുമാനം അക്ഷരംപ്രതി ശരിയായിരുന്നു. നിശ്ചിത 50 ഓവറില്‍ 273 റണ്‍സിന് ന്യൂസിലാന്‍ഡിനെ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി.

കാര്യങ്ങള്‍ പിഴച്ചു

എന്നാല്‍ ക്രീസില്‍ ഇന്ത്യയ്ക്കും കാര്യങ്ങള്‍ പിഴച്ചു. നൂറു റണ്‍സ് പൂര്‍ത്തിയാക്കും മുന്‍പേ അഞ്ചു ബാറ്റുസ്മാന്മാരാണ് കൂടാരം കയറിയത്. ഇന്ത്യയുടെ പതനം ആരംഭിച്ചതും ഇവിടുന്നുതന്നെ. പൃഥ്വി ഷായും (19 പന്തില്‍ 24) ശ്രേയസ് അയ്യറും (57 പന്തില്‍ 52) ഒഴികെ മറ്റു മുന്‍നിര താരങ്ങളൊന്നും ഇന്ത്യന്‍ നിരയില്‍ തിളങ്ങിയില്ല.

തർക്കിച്ച് കോലി

വാലറ്റത്ത് നവ്ദീപ് സെയ്‌നിയെയും (49 പന്തില്‍ 45) കൂട്ടി രവീന്ദ്ര ജഡേജ (73 പന്തില്‍ 55) നടത്തിയ ചെറുത്തുനില്‍പ്പാണ് 48 ആം ഓവര്‍ വരെയെങ്കിലും കളിയെത്തിച്ചത്. എന്തായാലും മത്സരം ഇന്ത്യ തോറ്റു. പരമ്പരയും കൈവെടിഞ്ഞു. ഇതേസമയം, ഇന്നത്തെ മത്സരത്തില്‍ അംപയറോട് വിരാട് കോലി തര്‍ക്കിച്ച സംഭവം ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ആദ്യ ഇന്നിങ്‌സിലെ 17 ആം ഓവറിലാണ് ഈ സംഭവം.

ചാഹലിന് വിക്കറ്റ്

ന്യൂസിലാന്‍ഡിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ക്കാന്‍ ബൗളര്‍മാരെ മാറി മാറി പരീക്ഷിക്കുകയായിരുന്നു കോലി. 17 ആം ഓവറില്‍ പന്ത് ലെഗ് സ്പന്നിര്‍ യുസ്‌വേന്ദ്ര ചാഹലിന് കിട്ടി. കോലി കരുതിയതുപോലെ തന്നെ ശേഷം നടന്നു. 17 ആം ഓവറിലെ അവസാന പന്തില്‍ നിക്കോള്‍സിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ചാഹല്‍.

ചട്ടം ഇങ്ങനെ

ഫുള്‍ ലെങ്തില്‍ എത്തിയ പന്തിനെ സ്വീപ് ചെയ്യാനാണ് നിക്കോള്‍സ് ശ്രമിച്ചത്. എന്നാല്‍ പന്ത് ചെന്ന് പതിച്ചത് ബാറ്റ്‌സ്മാന്റെ പാഡിലും. ഇന്ത്യയുടെ അപ്പീല്‍ ഏറെ ഉയരും മുന്‍പുതന്നെ അംപയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ് ഔട്ട് വിധിച്ചു.
അംപയറുടെ തീരുമാനം പുനഃപരിശോധിക്കാന്‍ 15 സെക്കന്‍ഡുകളാണ് ഐസിസി അനുവദിക്കുന്നത്. റിവ്യൂ വേണമോ വേണ്ടയോ എന്ന കാര്യം ഇതിനകം തീരുമാനിക്കണം.

റിവ്യൂ

പക്ഷെ ഗുപ്റ്റിലുമായി ചര്‍ച്ച നടത്തിയ ശേഷം റിവ്യൂ വേണമെന്ന് നിക്കോള്‍സ് ആവശ്യപ്പെട്ടപ്പോഴേക്കും 15 സെക്കന്‍ഡുകള്‍ പിന്നിട്ടിരുന്നു. അംപയര്‍ ഓക്‌സന്‍ഫോര്‍ഡാകട്ടെ ഇതനുവദിക്കുകയും ചെയ്തു. ക്രിക്കറ്റിന്റെ നിയമപുസ്തകത്തില്‍ ഇതു ചട്ടലംഘനമാണ്. ഇക്കാര്യമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അംപയറെ അറിയിച്ചത്. സംഭവത്തില്‍ അംപയറോടുള്ള നിരാശ കോലി മറച്ചുവെച്ചില്ല.

വിക്കറ്റുകൾ

എന്തായാലും തേര്‍ഡ് അംപയറുടെ പരിശോധനയില്‍ ഔട്ട് തീരുമാനം ശരിയായിരുന്നുവെന്ന് തെളിഞ്ഞു. മത്സരത്തില്‍ ചാഹലിലൂടെ ഇന്ത്യ ആദ്യ വിക്കറ്റു കയ്യടക്കുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡിന്റെ എട്ടു വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. ശാര്‍ദ്ധുല്‍ താക്കൂര്‍ രണ്ടു യുസ്‌വേന്ദ്ര ചാഹല്‍ മൂന്നു വിക്കറ്റുകള്‍ മത്സരത്തില്‍ കണ്ടെത്തി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റുണ്ട്.

വിക്കറ്റു വേട്ട

ഇതേസമയം, സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബൂംറ ഒരിക്കല്‍ക്കൂടി വിക്കറ്റില്ലാതെയാണ് മത്സരം പൂര്‍ത്തിയാക്കിയത്. ന്യൂസിലാന്‍ഡ് നിരയില്‍ പന്തെടുത്തവരെല്ലാം വിക്കറ്റു കുറിച്ചിട്ടുണ്ട്. ഹാമീഷ് ബെനറ്റ്, ടിം സോത്തി, കൈല്‍ ജെയ്മിസണ്‍, കോളിന്‍ ഡി ഗ്രാന്‍ഡോം എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ജെയിംസ് നീഷാമിന് മാത്രം ഒരു വിക്കറ്റാണുള്ളത്.

Story first published: Saturday, February 8, 2020, 17:52 [IST]
Other articles published on Feb 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X