വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാമില്‍ട്ടണ്‍ ടെസ്റ്റ് സമനിലയില്‍; ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് പരമ്പര

ഹാമില്‍ട്ടണ്‍: ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേതുമായ മത്സരം സമനിലയില്‍ കലാശിച്ചു. ഇതോടെ പരമ്പര ന്യൂസിലന്‍ഡ് 1-0 എന്ന നിലയില്‍ സ്വന്തമാക്കുകയും ചെയ്തു. ഹാമില്‍ട്ടണില്‍ നടന്ന രണ്ടാമത്തെ ടെസ്റ്റിന്റെ അവസാന ദിവസം ന്യൂസിലന്‍ഡ് 2 വിക്കറ്റ് നഷ്ടത്തില്‍ 241 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴയെത്തിയതോടെയാണ് മത്സരം സമനിലയില്‍ അവസാനച്ചത്. ആഷസ് കൈവിട്ട ഇംഗ്ലണ്ടിന് ന്യൂസിലന്‍ഡിനും കിരീടനേട്ടം എത്തിപ്പിടിക്കാനായില്ല.

ന്യൂസിലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 375 റണ്‍സെടുത്തപ്പോള്‍ 476 റണ്‍സാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍. രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനായി കെയ്ന്‍ വില്യംസണ്‍ (104), റോസ് ടെയ്‌ലര്‍(105) എന്നിവര്‍ സെഞ്ച്വറി നേടി. അഞ്ചാംദിനം 2 വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ന്യൂസിലിന്‍ഡിനെതിരെ ഇംഗ്ലണ്ടിന് കാര്യമായൊന്നും ചെയ്യാനായില്ല. വില്യംസണണും ടെയ്‌ലറും നങ്കൂരമിട്ടതോടെ ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുകയായിരുന്നു.

ഇന്ത്യ vs വിന്‍ഡീസ് ടി20: സഞ്ജു കളിക്കണം, ഓപ്പണറായി തന്നെ... നിര്‍ദേശം കോച്ചിന്റേത്ഇന്ത്യ vs വിന്‍ഡീസ് ടി20: സഞ്ജു കളിക്കണം, ഓപ്പണറായി തന്നെ... നിര്‍ദേശം കോച്ചിന്റേത്

New Zealand won the 2 test series 1-0

ജോ റൂട്ടിന്റെ ഇരട്ട സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിന്റെ സവിശേഷത. റൂട്ട് 226 റണ്‍സ് നേടി. ഒലി പോപ്പിനെ(75) കൂട്ടുപിടിച്ചുനടത്തിയ രക്ഷാപ്രവര്‍ത്തനം ഇംഗ്ലണ്ടിന് 101 റണ്‍സ് ലീഡാണ് നല്‍കിയത്. ഒലി പോപ്പുമായി ആറാം വിക്കറ്റില്‍ 193 റണ്‍സും റോറി ബേണ്‍സുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 177 റണ്‍സിന്റെ കൂട്ടുകെട്ടും റൂട്ടിന് നേടാനായി. കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറി നേടിയ ജോ റൂട്ട് കെവിന്‍ പീറ്റേഴ്‌സണിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും കഴിഞ്ഞു.

Story first published: Tuesday, December 3, 2019, 11:38 [IST]
Other articles published on Dec 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X