For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാമില്‍ട്ടണ്‍ ടെസ്റ്റില്‍ പിടിമുറുക്കി ന്യൂസിലന്‍ഡ്; ഇംഗ്ലണ്ടിന് തകര്‍ച്ചയോടെ തുടക്കം

ഹാമില്‍ട്ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാംദിനവും പിടിമുറുക്കി ന്യൂസിലന്‍ഡ്. ആദ്യ ഇന്നിങ്‌സില്‍ 375 റണ്‍സെടുത്ത ആതിഥേയര്‍ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകളും പിഴുതു. ബാറ്റിങ് എളുപ്പമല്ലാത്ത പിച്ചില്‍ മധ്യനിര ബാറ്റ്‌സ്മാന്മാരുടെ മികവാണ് ന്യൂസിലന്‍ഡിന് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. ടോം ലതാം 105 റണ്‍സെടുത്ത് ടോപ് സ്‌കോററായി.

രണ്ടാംദിനം 3 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എന്ന നിലയില്‍ തുടങ്ങിയ ന്യൂസിലന്‍ഡിനുവേണ്ടി ബിജെ വാള്‍ട്ടിങ്(55), ഡാരല്‍ മിച്ചല്‍(73) എന്നിവര്‍ അര്‍ധശതകം നേടി. മിച്ചല്‍ സാന്റ്‌നര്‍(23), ടിം സൗത്തി(18), ഹെന്റി നിക്കോള്‍സ്(16) എന്നിവരും രണ്ടക്കം കടന്നു. ആദ്യദിനം റോസ് ടെയ്‌ലര്‍(53) അര്‍ധസെഞ്ച്വറി നേടിയിരുന്നു. ജീത് റാവല്‍(5), കെയ്ന്‍ വില്യംസണ്‍(4) എന്നിവര്‍ക്ക് കാര്യമായ സ്‌കോര്‍ നേടാനായില്ല.

newzealand

ഇംഗ്ലണ്ടിനായി സ്റ്റിയുവര്‍ട്ട് ബ്രോഡ് 4 വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്‌സ് മൂന്നു വിക്കറ്റും സാം കറന്‍ രണ്ടു വിക്കറ്റും നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍തന്നെ അടിതെറ്റി. ഡോം സിബ്ലി(4), ജോ ഡെന്‍ലി(4) എന്നിവര്‍ പൊടുന്നനെ കൂടാരം കയറിയതോടെ സന്ദര്‍ശകര്‍ സമ്മര്‍ദ്ദത്തിലാണ്. റോറി ബേണ്‍സ്(24), ജോ റൂട്ട്(6) എന്നിവരാണ് രണ്ടാംദിനം അവസാനിക്കുമ്പോള്‍ ക്രീസിലുള്ളത്. 2 വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന നിലയിലുള്ള ഇംഗ്ലണ്ടിന് ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ 336 റണ്‍സ് കൂടിവേണം.

Story first published: Saturday, November 30, 2019, 13:53 [IST]
Other articles published on Nov 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+