ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ലീഡുമായി ന്യൂസിലന്‍ഡ്; വാട്‌ലിങ്ങിന് ഡബിള്‍, അപൂര്‍വ റെക്കോര്‍ഡ്
ബേ ഓവല്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് മേല്‍ക്കൈ. ബിജെ വാട്‌ലിങ്ങിന്റെ ഡബിള്‍ സെഞ്ച്വറിയുടെ മികവില്‍ ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 262 റണ്‍സിന്റെ ലീഡാണ് നേടിയത്. വാട്‌ലിങ് 205 റണ്‍സെടുത്ത് പുറത്തായി. സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ 126 നേടി ഉറച്ച പിന്തുണയാണ് നില്‍കിയത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 261 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 9 വിക്കറ്റ് നഷ്ടത്തില്‍ 615 റണ്‍സ് എന്ന നിലയില്‍ ന്യൂസിലന്‍ഡ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 353 റണ്‍സിന് പുറത്തായിരുന്നു.
മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സ് എന്ന നിലയിലായിരുന്ന ന്യൂസിലന്‍ഡ് നാലാം ദിനവും തങ്ങളുടേതാക്കി. 473 പന്തില്‍ 24 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു വാട്‌ലിങ്ങിന്റെ ഇന്നിങ്‌സ്. ന്യൂസിലന്‍ഡിന് വേണ്ടി ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് വാട്‌ലിങ് സ്വന്തമാക്കി. ബ്രണ്ടന്‍ മക്കുല്ലം നേടിയ 185 റണ്‍സ് ആണ് താരം പിന്നിലാക്കിയത്. ഇംഗ്ലണ്ടിനായി സാം കറന്‍ മൂന്നും വിക്കറ്റും ജാക്ക് ലീഷ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ 2 വിക്കറ്റ് വീതവും നേടി.

കൂറ്റന്‍ ലീഡ് പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കമല്ല ലഭിച്ചത്. 55 റണ്‍സെടുക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് 3 വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. റോറി ബേണ്‍സ്(31), ഡോം സിബ്ലി(12), ജാക്ക് ലീഷ്(0) എന്നിവരാണ് പുറത്തായത്. മൂന്നുപേരെയും മടക്കിയയച്ചത് സാന്റ്‌നറാണ്. 8.4 ഓവറില്‍ 6 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സാന്റ്‌നറുടെ പ്രകടനം. മത്സരം ഒരുദിവസം ശേഷിക്കെ ഇംഗ്ലണ്ടിന് ന്യൂസിലന്‍ഡിനൊപ്പമെത്താന്‍ ഇനി 207 റണ്‍സ് കൂടി വേണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications