Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ മികച്ച തുടക്കവുമായി ഇംഗ്ലണ്ട്

ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യദിനം കളി അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് എന്ന നിലയിലാണ്. ഒന്നാംദിനം ഇംഗ്ലണ്ടിന്റെ മൂന്ന് കളിക്കാര്‍ അര്‍ധശതകം നേടി. റോറി ജോസഫ് ബേണ്‍സ്(54), ജോയ് ഡെന്‍ലി(74), ബെന്‍ സ്‌റ്റോക്ക്‌സ്(67) എന്നിവരാണ് തിളങ്ങിയത്.

ഓപ്പണറായി റോറി ജോസഫിനൊപ്പമിറങ്ങിയ ഡോം സിബ്ലെ 22 റണ്‍സെടുത്ത് പുറത്തായി. അതേസമയം ക്യാപ്റ്റന്‍ ജോ റൂട്ടിന് തിളങ്ങാനായില്ല. റൂട്ട് 2 റണ്‍സെടുത്ത് പുറത്തായി. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോള്‍ ബെന്‍ സ്‌റ്റോക്ക്‌സിനൊപ്പം 18 റണ്‍സെടുത്ത ഒലി പോപ് ആണ് ക്രീസിലുള്ളത്. ന്യൂസിലന്‍ഡിനുവേണ്ടി കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം രണ്ട് വിക്കറ്റുവീഴ്ത്തി. ടിം സൗത്തി, നെയ്ല്‍ വാഗ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

england-new-zealand-

രണ്ട് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇരു ടീമുകളും തമ്മിലുള്ള ടി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. ന്യൂസിലന്‍ഡിനെതിരെ അവരുടെ നാട്ടില്‍ ഇംഗ്ലണ്ടിന് മികച്ച റെക്കോര്‍ഡല്ല സ്വന്തമായുള്ളത്. ലോകകപ്പിലെ ഫൈനലിസ്റ്റുകളായ രണ്ട് ടീമുകളും ടെസ്റ്റില്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം കടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആഷസില്‍ തോറ്റ ഇംഗ്ലണ്ടിന് ന്യൂസിലന്‍ഡിനെതിരെ പരമ്പര വിജയം അനിവാര്യമാണ്.

Story first published: Thursday, November 21, 2019, 12:17 [IST]
Other articles published on Nov 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+