Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്കില്‍ വലഞ്ഞ് ന്യൂസീലന്‍ഡ്; രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്ത്

വെല്ലിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനൊരുങ്ങുന്ന ന്യൂസീലന്‍ഡിന് തിരിച്ചടി നല്‍കി പരിക്ക്. ടീമിലെ സൂപ്പര്‍ പേസര്‍ ട്രന്റ് ബോള്‍ട്ടും ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്റ് ഹോമുമാണ് പരിക്കിനെത്തുടര്‍ന്ന് വിട്ടുനില്‍ക്കുന്നത്. ഗ്രാന്റ്‌ഹോമിന് പകരമായി നോര്‍ത്തേണ്‍ ഡിസ്ട്രിക്കിന്റെ ഓള്‍റൗണ്ടര്‍ ഡാറില്‍ മിച്ചലിനെ കിവീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബോള്‍ട്ടിന്റെ അഭാവത്തില്‍ ലോക്കി ഫെര്‍ഗൂസനും മാറ്റ് ഹെന്റിയും ടിം സൗത്തിയുമാവും കിവീസ് പേസ് നിരയില്‍ ഇറങ്ങുക. ആദ്യ മത്സരത്തില്‍ത്തന്നെ പരിക്ക് ബോള്‍ട്ടിനെ അലട്ടിയിരുന്നു. പേസര്‍മാരെ പിന്തുണയ്ക്കുന്ന മൈതാനത്ത് രണ്ടിന്നിങ്‌സുകളിലുമായി ഒരു വിക്കറ്റ് മാത്രമാണ് ബോള്‍ട്ടിന് നേടാനായത്. അതേ സമയം ഓള്‍റൗണ്ട് പ്രകടനമാണ് ഗ്രാന്റ്‌ഹോം പുറത്തെടുത്തത്.

trentboult

മൂന്ന് വിക്കറ്റ് വീഴ്ത്തിയ താരം ആദ്യ ഇന്നിങ്‌സില്‍ 65 റണ്‍സും സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഇന്നിങ്‌സിനും 65 റണ്‍സിനും ജയിച്ചതോടെ രണ്ട് മത്സര പരമ്പരയില്‍ 1-0ന് ന്യൂസീലന്‍ഡ് മുന്നിലാണ്. പരമ്പര വിജയം സ്വപ്‌നം കണ്ടിറങ്ങുന്ന ന്യൂസീലന്‍ഡിന് കടുത്ത തിരിച്ചടിയാണ് ഇരുവരുടെയും പരിക്ക്. നവബംര്‍ 29ന് ഹാമില്‍ട്ടണിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്.

Story first published: Wednesday, November 27, 2019, 16:29 [IST]
Other articles published on Nov 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+