Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് ലീഡ്; വമ്പന്‍ തിരിച്ചുവരവ്

ബേ ഓവല്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ മൂന്നാം ദിനം തിരിച്ചുവരവുമായി ന്യൂസിലന്‍ഡ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ന്യൂസിലന്‍ഡ് 6 വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സ് എന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ 41 റണ്‍സിന്റെ ലീഡ് നേടിക്കഴിഞ്ഞു. നേരത്തെ രണ്ടാം ദിനം നാല് വിക്കറ്റിന് 144 റണ്‍സ് എന്ന നിലയിലായിരുന്നു ആതിഥേയര്‍.

സെഞ്ച്വറി നേടിയ വാള്‍ട്ടിങ്ങി(119)ന്റെയും അര്‍ധശതകം നേടിയ കോളിന്‍ ഡി ഗാന്‍ഡ്‌ഹോമി(65)ന്റെയും ചെറുത്തിനില്‍പ്പാണ് ന്യൂസിലന്‍ഡിന് തുണയായത്. ഹെന്റി നിക്കോള്‍സ്(41) റണ്‍സെടുത്ത് പുറത്തായി. മൂന്നാദിനം കളി നിര്‍ത്തുമ്പോള്‍ വാള്‍ട്ടിങ്ങിനൊപ്പം 31 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് ക്രീസിലുള്ളത്. വാലറ്റത്തെ കൂട്ടുപിടിച്ച് മികച്ച ലീഡ് സ്വന്തമാക്കാമെന്നാണ് ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ. നേരത്തെ കെയ്ന്‍ വില്യംസണ്‍(51), റോസ് ടെയ്‌ലര്‍(25) എന്നിവരും ടീമിനായി മികവുകാട്ടിയിരുന്നു.

New Zealand vs England 1st Test in Mount Maunganui

ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 353 റണ്‍സാണെടുത്തത്. ബെന്‍സ്റ്റോക്ക്‌സിന്റെ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിന് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. ബെന്‍ സ്‌റ്റോക്ക്‌സ് 91 റണ്‍സെടുത്തു. റോറി ജോസഫ് ബേണ്‍സ്(54), ജോയ് ഡെന്‍ലി(74), ജോസ് ബട്‌ലര്‍(43) എന്നിവരും തിളങ്ങ്ി. ന്യൂസിലന്‍ഡിനുവേണ്ടി ടിം സൗത്തി 4 വിക്കറ്റ് വീഴ്ത്തി. നെയ്ല്‍ വാഗ്‌നര്‍ മൂന്നു വിക്കറ്റും കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം രണ്ട് വിക്കറ്റും സ്വന്തമാക്കി.

Story first published: Saturday, November 23, 2019, 12:13 [IST]
Other articles published on Nov 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+