വിന്‍ഡീസിനെ വീണ്ടും നാണംകെടുത്തി, ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് തലപ്പത്ത്

വെല്ലിങ്ടണ്‍: ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ന്യൂസിലാന്‍ഡ് തലപ്പത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരവും ജയിച്ച് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങില്‍ കിവികള്‍ ഒന്നാമതെത്തി. ബേസിന്‍ റിസര്‍വില്‍ ഇന്നിങ്‌സിനും 12 റണ്‍സിനുമാണ് ടോം ലാതം നയിച്ച ന്യൂസിലാന്‍ഡ് ടീം ജയം പിടിച്ചടക്കിയത്. പരമ്പരജയത്തോടെ 116 പോയിന്റ് ന്യൂസിലാന്‍ഡ് നേടി. നിലവില്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്.

New Zealand Sweep West Indies To Top Test Cricket Rankings | Oneindia Malayalam

സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി 15 ആം തവണയാണ് ന്യൂസിലാന്‍ഡ് ടെസ്റ്റ് മത്സരം ജയിക്കുന്നത്. പരമ്പരജയത്തോടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലേക്കും കിവികള്‍ നോട്ടമുറപ്പിക്കുകയാണ്. ഇംഗ്ലണ്ടിനെ മറികടന്ന് മൂന്നാമതുണ്ട് ഇപ്പോള്‍ ന്യൂസിലാന്‍ഡ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ആദ്യ രണ്ടു സ്ഥാനങ്ങള്‍ ഓസ്‌ട്രേലിയയും ഇന്ത്യയും കയ്യടക്കുന്നു.

കെയ്ന്‍ വില്യംസണ്‍ അവധിയില്‍ കടന്ന സാഹചര്യത്തില്‍ ടോം ലാതമാണ് രണ്ടാം ടെസ്റ്റില്‍ കിവികളെ നയിച്ചത്. മറുഭാഗത്ത് ടോസ് ജയിച്ച ബൗളിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിനാകട്ടെ തൊട്ടതെല്ലാം പിഴച്ചു. ഹെന്റി നിക്കോള്‍സിന്റെ ബാറ്റിങ് മികവിലാണ് ന്യൂസിലാന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 460 റണ്‍സ് കണ്ടെത്തിയത്. ആദ്യ ടെസ്റ്റില്‍ പരാജയമായിരുന്ന നിക്കോള്‍സ് രണ്ടാം ടെസ്റ്റില്‍ 174 റണ്‍സ് കുറിച്ചു. മൂന്നിന് 78 എന്ന നിലയ്ക്ക് പരുങ്ങിയ ന്യൂസിലാന്‍ഡിനെ മുന്നോട്ടുകൊണ്ടുപോയതും നിക്കോള്‍സുതന്നെ. 280 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 1 സിക്‌സും 21 ബൗണ്ടറികളുമുണ്ട്. സ്‌ട്രൈക്ക് റേറ്റ് 62.14.

ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും വെസ്റ്റ് ഇന്‍ഡീസിനെ എറിഞ്ഞിട്ട കൈലി ജാമിസണാണ് ന്യൂസിലാന്‍ഡിന്റെ ജയം എളുപ്പമാക്കിയത്. രണ്ടിന്നിങ്‌സിലുമായി ഏഴു വിക്കറ്റുണ്ട് ജാമിസണിന്. പരമ്പരയിലെ താരവും ഇദ്ദേഹംതന്നെ. ആദ്യ ഇന്നിങ്‌സില്‍ ടിം സോത്തിയും കൈല്‍ ജാമിസണും ചേര്‍ന്നാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. ഇരുവരും അഞ്ചു വിക്കറ്റുകള്‍ വീതം വീഴ്ത്തി. കേവലം 57 ആം ഓവറില്‍ത്തന്നെ 131 റണ്‍സിന് സന്ദര്‍ശകര്‍ കൂടാരം കയറുകയായിരുന്നു.

തുടര്‍ന്ന് ഫോളോ ഓണിനിറങ്ങിയ ജേസണ്‍ ഹോള്‍ഡറെയും സംഘത്തെയും കിവി പേസര്‍മാര്‍ ഒരിക്കല്‍ക്കൂടി വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ ടിം സോത്തിക്കും കൈലി ജാമിസണിനും രണ്ടു വിക്കറ്റുവീതമുണ്ട്. ട്രെന്‍ഡ് ബൗള്‍ട്ടും നീല്‍ വാഗ്നറും മൂന്നു വിക്കറ്റുവീതം പങ്കിട്ടു.

രണ്ടാം ഇന്നിങ്‌സില്‍ 109 പന്തില്‍ 68 റണ്‍സെടുത്ത ജോണ്‍ കാംപ്‌ബെല്ലും 93 പന്തില്‍ 61 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറും 84 പന്തില്‍ 57 റണ്‍സെടുത്ത ജോഷുവ ഡ സില്‍വയും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പോരാട്ടം വിഫലമായി.

നാലാം ദിനം ആറിന് 244 എന്ന നിലയ്ക്കാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ആരംഭിച്ചത്. 85 റണ്‍സ് കൂടി നേടിയാല്‍ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിന് അയക്കാനുള്ള സാഹചര്യം മുന്നില്‍. എന്നാല്‍ ഹോള്‍ഡറെ സോത്തി പുറത്താക്കി. ടെസ്റ്റില്‍ ആദ്യ അര്‍ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഡി സില്‍വയും വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഇവിടെത്തീര്‍ന്നു സന്ദര്‍ശകരുടെ ചെറുത്തുനില്‍പ്പും.

നേരത്തെ, ആദ്യ ടെസ്റ്റിലും ഇന്നിങ്‌സ് തോല്‍വി വെസ്റ്റ് ഇന്‍ഡീസ് ഏറ്റുവാങ്ങിയിരുന്നു. രണ്ടവസരത്തിലും പച്ച പിച്ചില്‍ ടോസ് ജയിച്ച ആനുകൂല്യം മുതലെടുക്കാന്‍ കരീബിയന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. സ്വിങ്ങിനെതിരെയുള്ള ഷോട്ട് തിരഞ്ഞെടുക്കുമ്പോഴുള്ള പോരായ്മ വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരുടെ വീഴ്ച്ചയ്ക്കും കാരണമായി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, December 14, 2020, 9:58 [IST]
Other articles published on Dec 14, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X