Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെയ്‌ലര്‍ രക്ഷകനായി; ശ്രീലങ്കയ്‌ക്കെതിരേ ന്യൂസീലന്‍ഡ് ഭേദപ്പെട്ട നിലയില്‍

ഗല്ലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡ് ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയരായ ന്യൂസീലന്‍ഡ് അഞ്ച് വിക്കറ്റിന് 203 റണ്‍സെന്ന നിലയിലാണ്. ശ്രീലങ്കയ്ക്കുവേണ്ടി അഖില ധനഞ്ജയയാണ് അഞ്ച് വിക്കറ്റും വീഴ്ത്തിയത്. റോസ് ടെയ്‌ലറിനൊപ്പം (86*),മിച്ചല്‍ സാന്റ്‌നറാണ് (8)ക്രീസില്‍.

ടോസിന്റെ ആനുകൂല്യത്തില്‍ ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജീത്ത് റാവലും (33) ടോം ലാദവും (30) ചേര്‍ന്ന് തരക്കേടില്ലാത്ത ഓപ്പണിങ് കൂട്ടുകെട്ടുമുണ്ടാക്കി. ഒന്നാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ലാദത്തെ മടക്കി ധനഞ്ജയ കിവീസിന് ആദ്യ പ്രഹരം നല്‍കി. വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെല്ലയ്ക്ക് ക്യാച്ച് നല്‍കിയാണ് ലാദത്തിന്റെ മടക്കം. അതേ ഓവറില്‍ ക്യാപ്റ്റനും ബാറ്റിങ് നിരയുടെ നട്ടെല്ലുമായി കെയ്ന്‍ വില്യംസണെ (0) നഷ്ടമായത് കിവീസിന് കനത്ത തിരിച്ചടിയായി.

rosstaylor

അധികം വൈകാതെ ധനഞ്ജയ്ക്ക് വിക്കറ്റ് സമ്മാനിച്ച് റാവലും മടങ്ങിയെങ്കിലും ഒരുവശത്ത് പിടിച്ചുനിന്ന റോസ് ടെയ്‌ലര്‍ സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് നയിച്ചു. ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് ടെയ്‌ലര്‍ ക്രീസില്‍ നില്‍ക്കുന്നത്. ഹെന്റി നിക്കോള്‍സും (42) തരക്കേടില്ലാത്ത ബാറ്റിങ് കാഴ്ചവെച്ചു. വാള്‍ട്ടിങ് (1) ധനഞ്ജയ്ക്ക് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി മടങ്ങി. രണ്ടാം ദിനം ടെയ്‌ലറും സാന്റ്‌നറും ചേര്‍ന്ന് പടുത്തുയര്‍ത്തുന്ന കൂട്ടുകെട്ട് ന്യൂസീലന്‍ഡിന് നിര്‍ണ്ണായകമാവും.

Story first published: Thursday, August 15, 2019, 8:05 [IST]
Other articles published on Aug 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+