ഹാമില്ട്ടണ്: ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ന്യൂസിലന്‍ഡ് പ്രഖ്യാപിച്ചു. പരിക്കേറ്റ കളിക്കാര്‍ക്ക് വിശ്രമം നല്‍കിയാണ് ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കൈയ്ലി ജെമിസണ്‍ ആദ്യമായി ന്യൂസിലന്‍ഡ് ടീമില്‍ ഇടം നേടി. സ്കോട്ട് കഗ്ലിയന്, ഹാമിഷ് ബെന്നെറ്റ് എന്നീ പേസര്‍മാര്‍ 2017ന് ശേഷം ആദ്യമായി ടീമിലെത്തുകയും ചെയ്തിട്ടുണ്ട്.
ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്ഗുസന്, മാറ്റ് ഹെന്റി എന്നിവര്‍ പരിക്കുമൂലം തിരിച്ചെത്തിയില്ല. അതേസമയം പരിക്കിന്റെ പിടിയിലായിരുന്ന ടോം ലതാം മടങ്ങിയെത്തിയിട്ടുണ്ട്. കോളിന് ഗ്രാന്‍ഡ്ഹോം, ജിമ്മി നീഷാം, മിച്ചല്‍ സാന്റ്നര്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. ഹെന് റി നിക്കോള്‍സ്, മാര്ട്ടിന് ഗുപ്റ്റില്‍ എന്നിവര്‍ ഓപ്പണര്‍മാരാകും. ഇഷ് സോധിയെ ആദ്യ കളിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ മത്സരത്തിനുശേഷം സോധി ന്യൂസിലന്‍ഡ് എ ടീമിലേക്ക് പോകും.
ഓസ്ട്രേലിയന്‍ ഓപ്പണ്‍; മുഗുരുസയും കെനിനും ഫൈനലില്‍, ബോപണ്ണ സഖ്യം പുറത്ത്
ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്, ഹെന്റി നിക്കോള്‍സ്, മാര്ട്ടിന് ഗുപ്റ്റില്‍, ഹാമിഷ് ബെന്നറ്റ്, ടോം ബ്ലണ്ടെല്‍, കെയ്ലി ജെമിസണ്‍, സ്കോട്ട് കഗ്ലിയന്, ടോം ലതാം, കോളിന് ഗ്രാന്‍ഡ്ഹോം, ജിമ്മി നീഷാം, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയ്ലര്. മൂന്നു മത്സരങ്ങളുടെ പരമ്പര ഫിബ്രുവരി 5ന് ആരംഭിക്കും. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് കളികളിലും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.