വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ബുദ്ധിമാനായ സ്പിന്നര്‍' ഡാനിയര്‍ വെട്ടോറി വിരമിച്ചു

ഓക്‌ലന്‍ഡ്: സ്പിന്നര്‍മാര്‍ ബുദ്ധി കൊണ്ട് പന്തെറിയുന്നവരാണ്. മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറിയാകട്ടെ ഇക്കാര്യത്തില്‍ അഗ്രഗണ്യനും. പന്തിന്റെ ടേണും ഫ്‌ളൈറ്റും മാത്രമല്ല, ഓരോ പന്തും എറിയുന്നതിന് മുന്‍പും അത്രമേല്‍ ചിന്തിക്കും എന്നതാണ് ഒരു കാലത്ത് വെട്ടോറിയെ അണ്‍പ്ലേയബിള്‍ ആക്കിത്തീര്‍ത്തത്. ഫീല്‍ഡര്‍ എവിടെയാണോ അതിന് കിറുകൃത്യമായിരിക്കും വെട്ടോറിയുടെ പന്തുകള്‍.

vettori

ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ശേഷം ഓക്‌ലന്‍ഡില്‍ മടങ്ങിയെത്തിയാണ് വെട്ടോറി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 20.46 ശരാശരിയില്‍ 13 വിക്കറ്റുകളാണ് വെട്ടോറി തന്റെ അവസാന ലോകകപ്പില്‍ സ്വന്തം പേരിലാക്കിയത്. 1997ല്‍ 18-ാം വയസിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെട്ടോറി അരങ്ങേറിയത്. കൃത്യം 18 വര്‍ഷങ്ങള്‍ക്ക് ശേഷം 36 ആം വയസ്സിലാണ് വെട്ടോറി കളി നിര്‍ത്തുന്നത്.

റണ്‍ വഴങ്ങുന്നതില്‍ അതീവ പിശുക്കനായ വെട്ടോറി ലോവര്‍ ഓര്‍ഡറില്‍ ടീമിന് ആശ്രയിക്കാവുന്ന ബാറ്റ്‌സ്മാന്‍ കൂടിയാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിനെ മത്സരത്തില്‍ നിലനിര്‍ത്തിയത് വെട്ടോറി നേടിയ രണ്ട് ബൗണ്ടറികളാണ്. എന്നാല്‍ ഫൈനലില്‍ ഈ മികവ് നിലനിര്‍ത്താന്‍ വെട്ടോറിക്കും ന്യൂസിലന്‍ഡിനും കഴിഞ്ഞില്ല.

vettori

113 ടെസ്റ്റില്‍ 362 വിക്കറ്റുകളും 295 ഏകദിനങ്ങളില്‍ നിന്നു 305 വിക്കറ്റുകളുമാണ് വെട്ടോറിയുടെ ബൗളിംഗ് സ്റ്റാറ്റിസ്റ്റിക്‌സ്. ടെസ്റ്റില്‍ 4,531 റണ്‍സും ഏകദിനത്തില്‍ 2,253 റണ്‍സും വെട്ടോറി അടിച്ചിട്ടുണ്ട്. ഐ പി എല്ലില്‍ വിജയ് മല്യയുടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ കളിക്കാരനും ക്യാപ്റ്റനുമായിരുന്നു വെട്ടോറി.

Story first published: Tuesday, March 31, 2015, 15:19 [IST]
Other articles published on Mar 31, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X