Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി ജയിച്ചേ പറ്റൂ; അവസാന രണ്ട് ഏകദിനങ്ങള്‍ക്ക് ന്യൂസിലന്‍ഡ് രണ്ട് കളിക്കാരെ തിരികെ വിളിച്ചു

അവസാന മത്സരങ്ങളില്‍ തിരിച്ചുവരാൻ കിവീസ് | Oneindia Malayalam

മൗണ്ട് മൗന്‍ഗനൂയി: ഇന്ത്യയ്‌ക്കെതിരായ തുടര്‍ തോല്‍വികള്‍ ഒഴിവാക്കാന്‍ ന്യൂസിലന്‍ഡ് അവസാന രണ്ട് മത്സരങ്ങള്‍ക്കായി രണ്ട് കളിക്കാരെ തിരികെ വിളിച്ചു. ജിമ്മി നീഷാമും ടോഡ് ആസിലുമാണ് ടീമിലെത്തിയ താരങ്ങള്‍. അതേസമയം, ബ്രെസ്‌വെല്‍, ഇഷ് സോഥി എന്നിവര്‍ ടീമിന് പുറത്താകും. ഇന്ത്യയ്‌ക്കെതിരായ പരമ്പര 3-0 എന്ന നിലയില്‍ കൈവിട്ട ന്യൂസിലന്‍ഡ് അവസാന മത്സരങ്ങളില്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.

New Zealand

നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളില്‍ നീഷാം കളിച്ചിരുന്നു. പരിക്കിനെ തുടര്‍ന്ന് വിട്ടുനില്‍്ക്കുകയായിരുന്നു താരം. ന്യൂസിലന്‍ഡ് ടീമിലേക്ക് തിരിച്ചുവിളിച്ച രണ്ട് കളിക്കാരും ശാരീരികക്ഷമത തെളിയിച്ചെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് വ്യക്തമാക്കി. ഇന്ത്യയ്‌ക്കെതിരെ വരാനിരിക്കുന്ന മത്സരങ്ങളില്‍ ജയിക്കുകയാണ് ലക്ഷ്യമെന്നും സെലക്ടര്‍ ഗവിന്‍ ലാര്‍സണ്‍ പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചശേഷമാണ് ന്യൂസിലന്‍ഡ് ഇന്ത്യയ്‌ക്കെതിരെ തോല്‍വി സമ്മതിച്ചത്. ഒരു മത്സരത്തിലും ജയപ്രതീക്ഷയുണ്ടാക്കാന്‍പോലും കഴിയാത്തത് ടീം മാനേജ്ന്റില്‍ അസംതൃപ്തയുണ്ടാക്കിയിട്ടുണ്ട്. തോല്‍വികളില്‍ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ കടുത്ത നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യ തങ്ങളെ ഒരു പാഠം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണന്നാണ് വില്യംസണ്‍ മത്സരശേഷം പ്രതികരിച്ചത്.

Story first published: Tuesday, January 29, 2019, 8:43 [IST]
Other articles published on Jan 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+