'ഇന്ത്യന്‍ ടീമിനെ സൂക്ഷിക്കുക'; ആരാധകര്‍ക്ക് മുന്നറിയിപ്പുമായി ന്യൂസിലന്‍ഡ് പോലീസ്
ബേ ഓവല്‍: ന്യൂസിലന്‍ഡില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളിലും ആതിഥേയരെ നിലംപരിശാക്കി കുതിക്കുകയാണ് ഇന്ത്യ. നേപ്പിയറിലും മൗണ്ട് മൗന്‍ഗനൂയിയിലും നടന്ന ഏകദിനങ്ങളില്‍ ഇന്ത്യ എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കിയില്ല. മൂന്നാം മത്സരം നടക്കാനിരിക്കെ ന്യൂസിലന്‍ഡ് ആരാധകര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പോലീസ്.

തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയ തമാശക്കുറിപ്പില്‍ ഇന്ത്യയെ സൂക്ഷിക്കണമെന്നാണ് ന്യൂസിലന്‍ഡ് പോലീസിന്റെ മുന്നറിയിപ്പ്. നേപ്പിയറിലും മൗണ്ട് മൗന്‍ഗനൂയിയിലും നിഷ്‌കളങ്കരായ ന്യൂസിലന്‍ഡ് ആരാധകരെ ഒരുസംഘം കൈയ്യേറ്റം ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തില്‍ സൂക്ഷിക്കണമെന്നുമാണ് പോലീസ് പറയുന്നത്. പ്രത്യേകിച്ചും ബാറ്റും ബോളുമായി ഇറങ്ങുന്നവരെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒപ്പം ഇന്ത്യന്‍ ടീമിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്.
ഇതുവരെയായി ന്യൂസിലന്‍ഡില്‍ ഒരു ഏകദിന പരമ്പര നേടാന്‍ കഴിയാതിരുന്ന ഇന്ത്യയ്ക്ക് ഇപ്പോള്‍ മികച്ച അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. പരമ്പരയില്‍ മൂന്നു മത്സരങ്ങള്‍ ശേഷിക്കെ ഇന്ത്യ 2-0 എന്ന നിലയില്‍ മുന്നിലാണ്. സ്പിന്നര്‍മാര്‍ക്കുമുന്നില്‍ അടിതെറ്റിയാണ് ന്യൂസിലന്‍ഡിന്റെ വീഴ്ച. രണ്ടു മത്സരങ്ങളിലുമായി ഇന്ത്യന്‍ സ്പിന്നര്‍മാര്‍ 12 വിക്കറ്റുകളാണ് പിഴുതെടുത്തത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ ഉജ്വല ഫോമും ടീമിന് മേല്‍ക്കൈ നല്‍കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications