വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ന്യൂസിലന്‍ഡിന് വേണ്ടി ഓപ്പണ്‍ ചെയ്യും ഈ ഇന്ത്യക്കാരന്‍ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍; പേര് ജീത് റാവല്‍!

By Muralidharan

വെല്ലിംഗ്ടണ്‍: സിംബാബ്‌വെയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമില്‍ ഇന്ത്യന്‍ വംശജനായ ജീത് റാവലും ഇടം പിടിച്ചു. രണ്ട് രാജ്യങ്ങളിലുമായി നാല് ടെസ്റ്റുകളാണ് ന്യൂസിലന്‍ഡ് കളിക്കുക. ഓപ്പണിംഗ് ബാറ്റ്‌സ്മാനാണ് ഇടങ്കയ്യനായ റാവല്‍. ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ സോധിയും ന്യൂസിലന്‍ഡിന്റെ 16 അംഗ ടീമിലുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷമാണ് സോധി ന്യൂസിലന്‍ഡിന്റെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്.

2004 ലാണ് ജീത് റാവലും കുടുംബവും ന്യൂസിലന്‍ഡിലേക്ക് ചേക്കേറിയത്. ഇന്ത്യയ്ക്ക് വേണ്ടി ജൂനിയര്‍ ലെവല്‍ ക്രിക്കറ്റ് കളിച്ച ചരിത്രവും റാവലിനുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഓക്ലന്‍ഡ് ഏസസിന് വേണ്ടി പുറത്തെടുത്ത മിന്നും പ്രകടനമാണ് 27 കാരനായ റാവലിനെ ന്യൂസിലന്‍ഡ് ടീമില്‍ എത്തിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 43.85 ആണ് റാവലിന്റെ ബാറ്റിംഗ് ശരാശരി. കെയ്ന്‍ വില്യംസനാണ് ടീമിന്റെ ക്യാപ്റ്റന്‍.

jeet-raval-

കഴിഞ്ഞ ഒരു വര്‍ഷമായി റാവല്‍ ആഭ്യന്തര ക്രിക്കറ്റില്‍ തുടരുന്ന മികവാണ് ടീമിലിടം കിട്ടാന്‍ കാരണമായതെന്ന് ന്യൂസിലന്‍ഡ് കോച്ച് മൈക് ഹെസന്‍ പറഞ്ഞു. ഓപ്പണിംഗ് ബാറ്റ്‌സ്മാനാണ് റാവല്‍. മാര്‍ട്ടിന്‍ ഗുപ്ടില്‍, ടോം ലാത്തം എന്നിവരാണ് ടീമിലെ മറ്റ് ഓപ്പണര്‍മാര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുവര്‍ക്കും അത്ര മികച്ച റെക്കോര്‍ഡല്ല ഉളളത്. അതുകൊണ്ട് തന്നെ ഹരാരെയില്‍ ജൂലൈ 29 ന് തുടങ്ങുന്ന ടെസ്റ്റില്‍ റാവലിന് ഇടം കിട്ടുമെന്നാണ് കരുതുന്നത്.

Story first published: Friday, June 10, 2016, 15:32 [IST]
Other articles published on Jun 10, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X