Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇക്കളി പാകിസ്താന് തീക്കളി.... കിവീസിന് മുന്നില്‍ മുട്ടിടിച്ചാല്‍ സെമി കാണില്ല, പോരാട്ടം ഇങ്ങനെ

ലണ്ടന്‍: ലോകകപ്പില്‍ തീക്കളിക്ക് പാകിസ്താന്‍ ന്യൂസിലന്റിനെതിരെ നാളെ കളത്തിലിറങ്ങും. നിര്‍ണായക മത്സരമാണ് ഇത്. ജയിച്ചാല്‍ സെമി സാധ്യത സജീവമാക്കാം. അതല്ലെങ്കില്‍ പുറത്ത് പോവേണ്ട അവസ്ഥയിലാണ് പാകിസ്താന്‍. അതേസമയം നിര്‍ണായക സമയത്ത് പ്രധാന താരങ്ങളെല്ലാം ഫോമിലേക്കുയര്‍ന്നത് പാകിസ്താന് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ന്യൂസിലന്റ് ചില്ലറക്കാരല്ല. പാകിസ്താനെ എളുപ്പത്തില്‍ തകര്‍ക്കാന്‍ കരുത്തുള്ളവരാണ്.

ഇതുവരെ കളിച്ച കരുത്ത് മാത്രം പോര പാകിസ്താന് കിവീസിനെതിരെ വിജയിക്കാന്‍. എല്ലാം ഒരുമിച്ച് വന്നാല്‍ മാത്രമേ ജയിക്കാനുള്ള സാധ്യതയുള്ളൂ. ടോസ് നേടുന്ന ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. അതേസമയം കിവീസിന്റെ ബൗളിംഗ് നിരയും പാകിസ്താന്റെ ബൗളിംഗ് നിരയും തമ്മിലുള്ള പോരാട്ടമാണ് ഇത്. ഇരുടീമുകളുടെയും ബാറ്റിംഗ് നിര വല്ലാതെ ഈ ടൂര്‍ണമെന്റില്‍ ശോഭിച്ചിട്ടില്ല.

പാകിസ്താന് വിജയിക്കണം

പാകിസ്താന് വിജയിക്കണം

പാകിസ്താന് ഈ മത്സരം വിജയിക്കേണ്ട ഒന്നാണ്. ന്യൂസിലന്റിനെ സംബന്ധിച്ച് അങ്ങനെയല്ല. കിവീസ് ഏകദേശം സെമിയിലെത്തിയ ടീമാണ്. അതുകൊണ്ട് തന്നെ തോറ്റാലും പ്രശ്‌നമില്ല. പാകിസ്താന്‍ ഈ മത്സരം ജയിച്ചാല്‍ സെമി സാധ്യത വര്‍ധിപ്പിക്കാം. അതേസമയം ബാറ്റിംഗ് നിര ഫോം വീണ്ടെടുത്തതാണ് പാകിസ്താന് പ്രതീക്ഷ നല്‍കുന്നത്. മികച്ച ബൗളിംഗ് നിരയും ടീമിനൊപ്പമുണ്ട്. ശ്രീലങ്കയും ബംഗ്ലാദേശും സെമിക്കായി ശക്തമായ പോരാട്ടം കാഴ്ച്ചവെക്കുന്നത് കടുത്ത സമ്മര്‍ദം പാകിസ്താന് നല്‍കുന്നുണ്ട്.

കൂള്‍ കിവീസ്

കൂള്‍ കിവീസ്

ടൂര്‍ണമെന്റില്‍ ഏറ്റവും കൂളായി കളിക്കുന്ന ടീമാണ് കിവീസ്. ബാറ്റിംഗ് നിരയിലെ എല്ലാവരും ക്ലിക്കായിട്ടില്ലെങ്കിലും പ്രതീക്ഷയുള്ള താരങ്ങളാണ് എല്ലാവരും. കെയ്ന്‍ വില്യംസന്റെ മാരക ഫോമിലാണ് ടീം മുന്നോട്ട് പോകുന്നത്. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറിയടിച്ച് വില്യംസണ്‍ ടൂര്‍ണമെന്റില്‍ മികവ് കാണിച്ചിരിക്കുകയാണ്. റോസ് ടെയ്‌ലര്‍ സ്ഥിരത കാണിക്കാത്തത് വലിയ പ്രശ്‌നമായിട്ടില്ല. മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ എന്നിവരുടെ ഓപ്പണിംഗ് സഖ്യം ക്ലിക്കാവാനാണ് ന്യൂസിലന്റ് ആഗ്രഹിക്കുന്നത്.

ബാറ്റിംഗ് പ്രതീക്ഷ

ബാറ്റിംഗ് പ്രതീക്ഷ

പാകിസ്താന് ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍ എന്നിവരുടെ ഫോമില്‍ മാരക പ്രതീക്ഷയാണ് ഉള്ളത്. സൊഹൈല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നേരിട്ട രീതിയും മികച്ചതായിരുന്നു. അത്തരമൊരു താരം നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ അത്തരമൊരു ബാറ്റ്‌സ്മാന്റെ ആവശ്യം പാകിസ്താനുണ്ടായിരുന്നു. അതേസമയം കിവീസിന് കോളിന്‍ ഗ്രാന്‍ഡോമിന്റെ ഫോം വളരെ ഗുണം ചെയ്യും. ടോം ലാഥം, ജിമ്മി നീഷാം എന്നീ മിടുക്കരും ടീമിലുണ്ട്.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ലോകകപ്പില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ പാകിസ്താന്‍ ബഹുദൂരം മുന്നിലാണ്. എട്ട് കളിയില്‍ ആറെണ്ണവും ജയിച്ചത് പാകിസ്താനാണ്. ന്യൂസിലന്റ് രണ്ട് മത്സരമാണ് ജയിച്ചത്. ഇത്തവണ പക്ഷേ പാകിസ്താന് കാര്യങ്ങള്‍ എളുപ്പമല്ല. ട്രെന്‍ഡ് ബൂള്‍ട്ടും മാറ്റ് ഹെന്റിയും അടങ്ങുന്ന ബൗളിംഗ് നിര മികച്ചതാണ്. അവര്‍ക്കെതിരെ പിടിച്ച് നില്‍ക്കണമെങ്കില്‍ മികച്ച ബാറ്റിംഗ് തന്നെ വേണ്ടി വരും. മുഹമ്മദ് ഹഫീസിന്റെ ഫോമും നിര്‍ണായകമാകും. മറുവശത്ത് മുഹമ്മദ് ആമിര്‍ നയിക്കുന്ന ബൗളിംഗിനെ നേരിടുക കിവീസിനും എളുപ്പമാകില്ല.

Story first published: Tuesday, June 25, 2019, 22:26 [IST]
Other articles published on Jun 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+