Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ന്യൂസിലന്‍ഡ് പരമ്പര; കുല്‍ദീപും ചാഹലും കിവീസിന് വെല്ലുവിളിയാകും

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരവിജയത്തിന് പിന്നാലെ ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പര ഞായറാഴ്ച ആരംഭിക്കുകയാണ്. ഓസീസിനെതിരെ 4-1 എന്ന മാര്‍ജിനില്‍ പരമ്പര സ്വന്തമാക്കിയ ഇന്ത്യ മറ്റൊരു പരമ്പര വിജയമാണ് ലക്ഷ്യമിടുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ഫോമിലാണ് ടീം ഇന്ത്യ. അതുകൊണ്ടുതന്നെ കിവീസിന് ഇന്ത്യയില്‍ വിജയം നേടുക പ്രയാസമാകുമെന്നാണ് വിലയിരുത്തല്‍.

പ്രത്യേകിച്ചും ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്‌വേന്ദ്രല ചാഹലും ന്യൂസിലന്‍ഡിന് വലിയ വെല്ലുവിളിയാകും. ഇന്ത്യന്‍ സ്പിന്നര്‍മാരെ കളിക്കാന്‍ തങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്നാണ് കിവി ബാറ്റ്‌സ്മാന്‍ ടോം ലതാം പറഞ്ഞു. പരിശീലനത്തിനിടെ കൂടുതല്‍ സമയവും സ്പിന്നിനെ നേരിടാനാണ് സമയം കണ്ടെത്തിയത്. സ്പിന്നര്‍മാരെ തങ്ങള്‍ക്ക് നേരിടാനുള്ള ആത്മവിശ്വാസമുണ്ടെന്നും ടോം വ്യക്തമാക്കി.

kuldeep

കുല്‍ദീപും ചാഹലും ലോക നിലവാരമുള്ള ബൗളര്‍മാരാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ പ്രകടനം മികച്ചതാണ്. ഇവരെ നേരിടുക തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും ടോം ലതാം പറഞ്ഞു. ലോക റാങ്കിങ്ങില്‍ അഞ്ചാംസ്ഥാനത്തുള്ള ന്യൂസിലന്‍ഡില്‍ ടീമില്‍ ഇഷ് സോഥിയാണ് സ്പിന്നറളായി ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുക.

ഇന്ത്യയ്ക്കുവേണ്ടി കുല്‍ദീപും ചാഹലും സ്പിന്നറായി ഇറങ്ങുമ്പോള്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ഭുംമ്രയും ഫാസ്റ്റ് ബൗളര്‍മാരാകും. ഹര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ടറായും ടീമില്‍ ഇടംപിടിക്കും. രണ്ടാം മത്സരം ബുധനാഴ്ച പൂണെയിലും മൂന്നാം മത്സരം കാണ്‍പൂരില്‍ ഒക്ടോബര്‍ 20നും നടക്കും. മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടക്കുന്നുണ്ട്.

Story first published: Sunday, October 22, 2017, 11:40 [IST]
Other articles published on Oct 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+