രോഹിതിനും കോലിക്കും സെഞ്ചുറി.. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 6ന് 337! 338 അടിച്ചാല്‍ കീവിസിന് പരമ്പര!!
കാണ്‍പൂര്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റിന് 337 റണ്‍സടിച്ചു. സെഞ്ചുറികള്‍ നേടിയ ഓപ്പണര്‍ രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറില്‍ എത്തിയത്. രോഹിത് ശര്‍മ 138 പന്തില്‍ 18 ഫോറും രണ്ട് സിക്‌സും സഹിതം 147 റണ്‍സെടുത്തു. വിരാട് കോലി 106 പന്തില്‍ 9 ഫോറും ഒരു സിക്‌സും സഹിതം 113 റണ്‍സടിച്ചു.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ മുപ്പത്തിരണ്ടാമത്തെ സെഞ്ചുറിയാണിത്. രോഹിതിന്റെ പതിനഞ്ചാമത്തെയും. ഇരുവരും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് ഇന്ത്യയ്ക്ക് വേണ്ടി 230 റണ്‍സ് ചേര്‍ത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇന്ത്യയ്ക്ക് സ്‌കോര്‍ 29ല്‍ നില്‍ക്കേ ശിഖര്‍ ധവാനെ നഷ്ടമായി. എന്നാല്‍ രോഹിതും കോലിയും ചേര്‍ന്ന് മനോഹരമായ ഷോട്ടുകള്‍ കളിച്ച് ഇന്ത്യയുടെ നില ഭദ്രമാക്കി. ഹര്‍ദീക് പാണ്ഡ്യ 8, ധോണി 25, കേദാര്‍ ജാദവ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
പരമ്പരയില്‍ ആദ്യമായി ന്യൂസിലന്‍ഡിനെ ബൗളര്‍മാര്‍ കൈവിട്ടു. ബോള്‍ട്ട് പത്തോവറില്‍ 81ഉം സൗത്തി 66ഉം റണ്‍സ് വഴങ്ങി. പത്തോവരില്‍ 58 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത സാന്ത്‌നര്‍ മാത്രമാണ് കീവി ബൗളര്‍മാരില്‍ മികച്ചുനിന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങളും ഇന്ത്യയും ന്യൂസിലന്‍ഡും പങ്കുവെച്ചു. മുംബൈയില്‍ നടന്ന ഒന്നാം ഏകദിനം ന്യൂസിലന്‍ഡ് 6 വിക്കറ്റിന് ജയിച്ചു. പുനെയിലെ രണ്ടാമത്തെ മത്സരം ഇന്ത്യ ഇതേ സ്‌കോറിന് ജയിച്ചു. ഈ കളി ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications