Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കെതിരെ കീവിസിനെ വില്യംസന്‍ നയിക്കും; ഇന്ത്യക്കാരന്‍ ജീത്ത് റാവലിനെ തഴഞ്ഞു, ഗുപ്ടില്‍ ഇന്‍!

വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ പര്യടനത്തിനുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. സെപ്തംബര്‍ 22 മുതല്‍ 3 ടെസ്റ്റുകളാണ് ന്യൂസിലന്‍ഡ് ഇന്ത്യയില്‍ കളിക്കുക. തുടര്‍ന്ന് ്ഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയും നടക്കും. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്യംസനാണ് ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിനെ നയിക്കുക. ഓള്‍റൗണ്ടര്‍ ജയിംസ് നീശത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവിളിച്ചു.

ഫോമിലല്ലാത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലിനെ നിലനിര്‍ത്തിയതാണ് ടീം പ്രഖ്യാപനത്തിലെ അത്ഭുതം. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ നിര്‍ണായക ശക്തിയായ ഗുപ്ടില്‍ ടെസ്റ്റില്‍ അത്ര ഫലപ്രദമല്ല. ഏകദിനത്തില്‍ 43ന് മേല്‍ ശരാശരിയുള്ള ഗുപ്ടിലിന്റെ ടെസ്റ്റ് ശരാശരി 30ല്‍ താഴെയാണ്. പരിക്ക് മൂലം 1 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ജയിംസ് നീശം ടീമിലെത്തുന്നത്. 9 ടെസ്റ്റുകള്‍ ന്യൂസിലന്‍ഡിന് വേണ്ടി കളിച്ച പരിചയമുണ്ട് നീശത്തിന്.

jeet-raval

ഗുജറാത്തില്‍ നിന്നുള്ള ബാറ്റ്‌സ്മാന്‍ ജീത്ത് റാവല്‍ ഓപ്പണറായി പരിഗണിക്കപ്പെടുമെന്ന് പരക്കെ കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല. ഗുപ്ടിലിന്റെ പരിചയസമ്പത്തില്‍ സെലക്ടര്‍മാര്‍ വിശ്വാസം അര്‍പ്പിച്ചപ്പോള്‍ ഇന്ത്യയില്‍ ഇന്ത്യക്കെതിരെ കളിക്കാമെന്ന റാവലിന്റെ പ്രതീക്ഷയാണ് മങ്ങിയത്. ഗുജറാത്തില്‍ ക്രിക്കറ്റ് കളിച്ച് പഠിച്ച റാവലിന്റെ സാന്നിധ്യം ന്യൂസിലന്‍ഡ് ബാറ്റിംഗ് നിരയ്ക്കും ഗുണം ചെയ്‌തേനെ.

ജീത്ത് റാവല്‍ മാത്രമല്ല, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉണ്ടായിരുന്ന ഫാസ്റ്റ് ബൗളര്‍ മാറ്റ് ഹെന്‍ട്രിക്കും ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം കിട്ടിയില്ല. സെപ്തംബര്‍ 22ന് കാണ്‍പൂരിലാണ് ആദ്യ ടെസ്റ്റ്. സെപ്തംബര്‍ 30, ഒക്ടോബര്‍ 8 തീയതികളില്‍ രണ്ടും മൂന്നും ടെസ്റ്റുകള്‍ കൊല്‍ക്കത്ത, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ തുടങ്ങും.

Story first published: Tuesday, September 6, 2016, 12:16 [IST]
Other articles published on Sep 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+