For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ പാക്കിസ്ഥാന് മുന്നില്‍ തപ്പിത്തടഞ്ഞ് ന്യൂസിലന്‍ഡ്; കിവീസ് ജയിച്ചാല്‍ കിരീടം ഇന്ത്യയ്ക്ക്

അറിയാം ആ രസകരമായ ലോകകപ്പ് ചരിത്രം

ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ ന്യൂസിലന്‍ഡും പാക്കിസ്ഥാനും തമ്മില്‍ മത്സരിച്ചപ്പോള്‍ അല്‍പം മുന്‍തൂക്കം പാക്കിസ്ഥാനാണെങ്കിലും ന്യൂസിലന്‍ഡും ഒപ്പമുണ്ട്. 106 മത്സരങ്ങളില്‍ ഇരുവരും പോരാടിയപ്പോള്‍ 54 തവണ പാക്കിസ്ഥാനും 48 തവണ കിവീസും ജയിച്ചു. എന്നാല്‍, ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ന്യൂസിലന്‍ഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഇരു ടീമുകളും ഇതുവരെയായി എട്ടുതവണ ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറു തവണയും പാക്കിസ്ഥാനായിരുന്നു ജയം. രണ്ടു തവണ മാത്രമാണ് ന്യൂസിലന്‍ഡിന് ജയം കണ്ടെത്താനായത്.

ലോകകപ്പില്‍ തുടര്‍ച്ചയായ ആറു മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് പാക്കിസ്ഥാനോട് തോറ്റിരുന്നു. 1983 മുതല്‍ 1999 വരെയുള്ള ലോകകപ്പുകളില്‍ പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നിലംപരിശാക്കി. ഒടുവില്‍ 28 വര്‍ഷങ്ങള്‍ക്കുശേഷമാണ് 2011ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡ് പാക്കിസ്ഥാനെതിരെ ജയം കണ്ടെത്തുന്നത്.

ആറുതവണ ന്യൂസിലന്‍ഡ് തോറ്റു

ആറുതവണ ന്യൂസിലന്‍ഡ് തോറ്റു

1983ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ന്യൂസിലന്‍ഡ് 52 റണ്‍സ് ജയിച്ചശേഷം 2011ലെ ലോകകപ്പിലാണ് ന്യൂസിലന്‍ഡിന് പാക്കിസ്ഥാനെതിരെ ഒരു മത്സരം ജയിക്കാനായത്. ഇതിനിടെ ആറുതവണ ന്യൂസിലന്‍ഡ് പാക്കിസ്ഥാന് മുന്നില്‍ അടയറവ് പറഞ്ഞു. 1983ല്‍ നടന്ന മറ്റൊരു മത്സരത്തില്‍ തന്നെ പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ 11 റണ്‍സിന് തോല്‍പ്പിച്ചു. 1992ല്‍ സ്വന്തം നാട്ടില്‍ ന്യൂസിലന്‍ഡ് 7 വിക്കറ്റിനാണ് തോറ്റത്. അതേ ലോകകപ്പിലെ സെമി ഫൈനലിലും 4 വിക്കറ്റിന് തോറ്റു. പിന്നീട് 1996ല്‍ ലാഹോറില്‍ 46 റണ്‍സിനാണ് പാക്കിസ്ഥാന്‍ ജയിച്ചത്. 1999ലും പാക്കിസ്ഥാനായിരുന്നു ജയം. അന്ന് 62 റണ്‍സിന് ന്യൂസിലന്‍ഡിനെ കീഴ്‌പ്പെടുത്തി. അതേ ലോകകപ്പിലെ സെമിയില്‍ പാക്കിസ്ഥാന്‍ 9 വിക്കറ്റിന് വീണ്ടും ജയിച്ചു.

ന്യൂസിലന്‍ഡ് ജയിച്ചാല്‍ ഇന്ത്യയ്ക്ക കിരീടം

ന്യൂസിലന്‍ഡ് ജയിച്ചാല്‍ ഇന്ത്യയ്ക്ക കിരീടം

ആറ് തുടര്‍തോല്‍വികള്‍ക്കുശേഷം 2011ല്‍ ഒടുവില്‍ ന്യൂസിലന്‍ഡ് ആശ്വാസജയം കണ്ടെത്തി. 110 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ന്യൂസിലന്‍ഡ് അന്ന് കുറിച്ചത്. രസകരമായ ഒരു വസ്തുത ന്യൂസിലന്‍ഡ് പാക്കിസ്ഥാനെ തോല്‍പ്പിച്ച രണ്ടു ലോകകപ്പിലും ഇന്ത്യയ്ക്കായിരുന്നു കിരീടം എന്നതാണ്. ഇത്തവണ ഇംഗ്ലണ്ടില്‍ ജൂണ്‍ 26നാണ് ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്.

വീണ്ടും പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡ് പോരാട്ടം

വീണ്ടും പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡ് പോരാട്ടം

കഴിഞ്ഞ ലോകകപ്പില്‍ ഫൈനലിലെത്തിയ ന്യൂസിലന്‍ഡ് ഇക്കുറിയും മികച്ച ഫോമിലാണ്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ടീം ഒരിക്കല്‍ക്കൂടി പാക്കിസ്ഥാന് മുന്നില്‍ മുട്ടിടിക്കുമോ എന്ന് കണ്ടറിയണം. പാക്കിസ്ഥാനാകട്ടെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് നാണംകെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ലോകകപ്പില്‍ മറ്റു ടീമുകള്‍ക്ക് വെല്ലുവെളിയുയര്‍ത്തിയിരിക്കുകയാണ്.


Story first published: Wednesday, June 12, 2019, 11:54 [IST]
Other articles published on Jun 12, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+