ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് മൈക്ക് ഹെസ്സന്‍ പടിയിറങ്ങി
ഓക്‌ലന്‍ഡ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് മൈക്ക് ഹെസ്സന്‍ രാജിവച്ചു. കുടുംബത്തിനായി കുടുതല്‍ സമയം ചെലവഴിക്കുന്നതിനു വേണ്ടിയാണ് 43 കാരനായ ഹെസ്സന്റെ പടിയിറക്കം. ഓക്‌ലന്‍ഡില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് കിവീസ് പരിശീലകസ്ഥാനം ഒഴിയുന്നതായി ഹെസ്സന്‍ പ്രഖ്യാപിച്ചത്.

ന്യൂസിലന്‍ഡുമായി ഒരു വര്‍ഷത്തെ കരാര്‍ കൂടി അദ്ദേഹത്തിന് ബാക്കിയുണ്ടായിരുന്നു. 2012ലാണ് ഹെസ്സന്‍ ന്യൂസിലന്‍ഡ് പരിശീലകനായി നിയമിതനായത്. 2015 ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ ചരിത്രത്തിലാദ്യമായി ഫൈനല്‍ വരെയെത്തിക്കുന്നതില്‍ ഹെസ്സന്റെ പരിശീലക മികവിന് കഴിഞ്ഞിരുന്നു. ഹെസ്സന്‍ ചാര്‍ജെടുത്തതിനു ശേഷം നാട്ടില്‍ നടന്ന 11 ടെസ്റ്റ് പരമ്പരകളില്‍ എട്ടെണ്ണത്തിലും കിവീസ് ജേതാക്കളായിരുന്നു.
Story first published: Thursday, June 7, 2018, 12:20 [IST]
Other articles published on Jun 7, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications