Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം അനൗദ്യോഗിക ടെസ്റ്റ്: ഇന്ത്യ എയ്‌ക്കെതിരേ ന്യൂസീലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍

വെല്ലിങ്ടണ്‍: ഇന്ത്യ എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡ് എയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ആതിഥേയരായ ന്യൂസീലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന നിലയിലാണ്. ഡാനി ക്ലവറിനൊപ്പം (46), ഡാരില്‍ മിച്ചലാണ് (36) ക്രീസില്‍. ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജും ആവേശ് ഖാനും രണ്ട് വിക്കറ്റുവീതം പങ്കിട്ടപ്പോള്‍ ഷഹബാസ് നദീം ഒരു വിക്കറ്റും സ്വന്തമാക്കി.

രവിചന്ദ്ര അശ്വിന്‍ ഒന്നാം ദിനം 22 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നീ സീനിയര്‍ താരങ്ങളും ഇന്ത്യന്‍ എ നിരയിലുണ്ട്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. 67 റണ്‍സിനാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ക്യാപ്റ്റന്‍ ഹാമിഷ് റൂതര്‍ഫോര്‍ഡിനെ (40) പുറത്താക്കി മുഹമ്മദ് സിറാജാണ് കിവീസിന് ആദ്യ തിരിച്ചടി നല്‍കിയത്.

cricket

വില്‍ യങ് (26), റാച്ചിന്‍ രവീന്ദ്ര (12) എന്നിവര്‍ ചെറിയ സ്‌കോറിന് മടങ്ങിയെങ്കിലും ഗ്ലെന്‍ ഫിലിപ്‌സിന്റെ (65) അര്‍ധ സെഞ്ച്വറി ന്യൂസീലന്‍ഡിന് അടിത്തറയേകി. സീഫര്‍ട്ട് 30 റണ്‍സെടുത്ത് പുറത്തായി. ഒന്നാം അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.

Story first published: Friday, February 7, 2020, 17:53 [IST]
Other articles published on Feb 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+