Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അനൗദ്യോഗിക ടെസ്റ്റ് : ന്യൂസീലന്‍ഡ് എയ്ക്ക് കൂറ്റന്‍ ലീഡ്, ഇന്ത്യ പൊരുതുന്നു

ക്രൈസ്റ്റ് ചര്‍ച്ച്: ഇന്ത്യ എയ്‌ക്കെതിരായ ഒന്നാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡ് എയ്ക്ക് കൂറ്റന്‍ ലീഡ്. ഇന്ത്യയുടെ 216 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 562 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 346 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും കിവീസ് നേടി. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെന്ന നിലയിലാണ്.

എട്ട് വിക്കറ്റ് ശേഷിക്കെ ന്യൂസീലന്‍ഡ് ഉയര്‍ത്തി ലീഡിനേക്കാള്‍ 219 റണ്‍സിന് പിന്നിലാണ് ഇന്ത്യ. പ്രിയങ്ക് പാഞ്ചല്‍ (67), ശുബ്മാന്‍ ഗില്‍ (33) എന്നിവരാണ് ക്രീസില്‍. അഭിമന്യു ഈശ്വരന്‍ (26), മായങ്ക് അഗര്‍വാള്‍ (0) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഇന്നിങ്‌സിലും മായങ്ക് പൂജ്യത്തിന് പുറത്തായിരുന്നു. കിവീസിനുവേണ്ടി മൈക്കില്‍ റായി, അജാസ് പട്ടേല്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

cricket

നേരത്തെ ഡാനി ക്ലവര്‍ (196), മാര്‍ക്ക് ചാപ്മാന്‍ (114) എന്നിവരുടെ സെഞ്ച്വറി പ്രകടനാണ് ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 268 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. കോളി മക്കോന്‍ചി (50), വില്‍ യങ് (54), റാച്ചിന്‍ രവീന്ദ്ര (47) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കുവേണ്ടി ഇഷാന്‍ പോറല്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ടും മുഹമ്മദ് സിറാജ്, വിജയ് ശങ്കര്‍, ഷഹബാസ് നദീം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ശുബ്മാന്‍ ഗില്ലിന്റെയും (83) ഹനുമ വിഹാരിയുടെയും (51) ബാറ്റിങ്ങാണ് ഒന്നാം ഇന്നിങ്‌സില്‍ വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.

Story first published: Sunday, February 2, 2020, 8:38 [IST]
Other articles published on Feb 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+