Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരോവറില്‍ 43 റണ്‍സ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ ലോക റെക്കോര്‍ഡ്

കിവീസ് താരങ്ങള്‍ക്ക് ലോക റെക്കോര്‍ഡ് | Oneindia Malayalam

വെല്ലിങ്ടണ്‍: കാണികളെ കൂടുതല്‍ ആകര്‍ഷിക്കാനായി ക്രിക്കറ്റിന്റെ മട്ടും ഭാവവുമെല്ലാം മാറ്റിയെടുത്തതോടെ കൂടുതല്‍ റണ്‍സുകള്‍ പിറക്കുന്ന കളികള്‍ പതിവായിട്ടുണ്ട്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചുകള്‍ ഒരുക്കിത്തുടങ്ങിയതോടെ ഓരോ ദിവസവുമെന്നപോലെ പലതരത്തിലുള്ള ബാറ്റിങ് റെക്കോര്‍ഡുകളും പിറക്കുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് ഒരു റെക്കോര്‍ഡ്.

ന്യൂസിലന്‍ഡില്‍ നടന്ന ഒരു ലിസ്റ്റ് എ മത്സരത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയെന്ന റെക്കോര്‍ഡാണ് പിറന്നത്. ന്യൂസിലന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഫോര്‍ഡ് ട്രോഫിയില്‍ രണ്ട് കിവി ബാറ്റ്സ്മാന്‍മാര്‍ ചേര്‍ന്ന് 43 റണ്‍സാണ് അടിച്ചുകൂട്ടിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരോവറില്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നിലയില്‍ ഇത് ഇടംനേടുകയും ചെയ്തു.

pic

ആറു പന്തുകളിലും ആറ് സിക്‌സറുകള്‍ നേടിയാല്‍ 36 റണ്‍സെടുക്കാം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിങ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇത് തെളിയിച്ചതാണ്. എന്നാല്‍, ബൗളര്‍ നോബോള്‍ കൂടി എറിഞ്ഞാലോ. അതാണ് ഇവിടെയും സംഭവിച്ചത്. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്സും തമ്മില്‍ നടന്ന ഏകദിന മത്സരത്തിനിടെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്സ് ബൗളര്‍ വില്ല്യം ലൂഡിക്കിനെയാണ് നാണംകെടുത്തിയത്.

നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിന്റെ ബാറ്റ്സ്മാന്‍മാരായ ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്ടണും ചേര്‍ന്ന് വില്ല്യമിനെ അടിച്ചൊതുക്കി. 4, 6+ിയ, 6+ിയ, 6, 1, 6, 6, 6. എന്നിങ്ങനെയായിരുന്നു റെക്കോര്‍ഡ് പിറന്ന ഓവറിലെ റണ്‍സ്. കാര്‍ട്ടര്‍ 102 റണ്‍സും ഹാംപ്റ്റണ്‍ 95 റണ്‍സും അടിച്ചെടുത്ത മത്സരത്തില്‍ 313 റണ്‍സാണ് നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സ് പടുത്തുയര്‍ത്തിയത്. എതിര്‍ ടീമിന് 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 288 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

നേരത്തെ, സിംബാബ്വേയുടെ എല്‍ട്ടന്‍ ചിഗുംബരയുടെ പേരിലായിരുന്നു ഈ ലോക റെക്കോഡ്. 2013-14ല്‍ ധാക്കയില്‍ ഷെയ്ഖ് ജമാലിന് വേണ്ടി കളിക്കുമ്പോള്‍ അബഹാനി ലിമിറ്റഡിന്റെ അലാവുദ്ദീന്‍ ബാബുവിനേതിരെ ഒരോവറില്‍ 39 റണ്‍സാണ് താരം നേടിയത്. മൊമെന്റം കപ്പില്‍ കെയ്പ് കോബ്രാസിന് വേണ്ടി ദക്ഷിണാഫ്രിക്കയുടെ ജെപി ഡുമിനി ഒരോവറില്‍ 37 റണ്‍സടിച്ചിരുന്നു. 2007 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിന്റെ ഡാന്‍ വാന്‍ ബുന്‍ഗിനെതിരെ 37 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്സിന്റെ പേരിലാണ് ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത അന്താരാഷ്ട ഏകദിനത്തിലെ റെക്കോഡ്.

Story first published: Wednesday, November 7, 2018, 17:48 [IST]
Other articles published on Nov 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+